അരിഞ്ഞുവച്ച സവാള കേടാകില്ല, ഒരാഴ്ചയോളം ഇരിക്കും; ഇത് ചെയ്താൽ മതി
വില കുറവ് അല്ലെങ്കിൽ എന്തെങ്കിലും ഓഫറുകളൊക്കെ വരുമ്പോൾ ഒരുപാട് സവാള വാങ്ങിക്കൂട്ടുന്നവരുണ്ട്. എന്നാൽ കുറച്ച് നാൾ കഴിയുമ്പോഴേക്ക് അത് ചീഞ്ഞ് പോകുന്നതും കാണാറുണ്ട്. എന്നാൽ ദീർഘനാളുകൾ സവാള കേടാകാതെ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്.
സവാളയുടെ തൊലി നനയരുത്. ഈർപ്പം ഒട്ടുമില്ലാത്തയിടത്ത് വേണം സവാള സൂക്ഷിക്കാൻ. ഉപയോഗിച്ച് ബാക്കി വന്ന സവാള കേടാകാതെ ഒരാഴ്ചയോളം സൂക്ഷിക്കാൻ ചില വഴികളുണ്ട്. സവാള കനം കുറച്ച് അരിയുക. ശേഷം വായു ഒട്ടും കടക്കാത്ത ഒരു ബോക്‌സിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നാണ് അനുഭവസ്ഥർ പറയുന്നത്. അല്ലെങ്കിൽ ചെറു കഷ്ണങ്ങളായി അരിഞ്ഞ സവാള സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറിൽ വച്ച് ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. തീരെ നിവൃത്തിയില്ലെങ്കിൽ അരിഞ്ഞ സവാള ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവൂ.
മാത്രമല്ല ഉപയോഗിക്കുന്നതിന് മുമ്പ് ചീത്തയായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. കഴിവതും സവാള തൊലി കളഞ്ഞ് ഫ്രഷായി അപ്പോൾ തന്നെ ഉപയോഗിക്കുക. കേടായിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സവാള വാങ്ങാകൂ.