തടി കുറയ്ക്കാൻ ഈന്തപ്പഴം; ദാ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

  1. Home
  2. Lifestyle

തടി കുറയ്ക്കാൻ ഈന്തപ്പഴം; ദാ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

dates


തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. നാരുകളാൽ സമ്പുഷ്ടമായ, സ്വാഭാവിക മധുരമുളള ഇത് തടി കുറയ്ക്കാൻ ചില പ്രത്യേക രീതികളിൽ ഉപയോഗിയ്ക്കുകയും വേണം. ഇതെക്കുറിച്ചറിയൂ.

ഈന്തപ്പഴം നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. സ്വാഭാവിക മധുരമുള്ളതിനാൽ ഭക്ഷണം കഴിച്ച സംതൃപ്തിയുണ്ടാക്കുന്നു. അതായത് വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നി അമിതഭക്ഷണം ഒഴിവാക്കാൻ സഹായിക്കുന്നു.

ഈന്തപ്പഴം കഴിയ്ക്കേണ്ട രീതിയും പ്രധാനമാണ്. ഇത് രാവിലെ പ്രാതലിനൊപ്പം കഴിയ്ക്കുന്നത് തടി കുറയ്ക്കാൻ നല്ലതാണ്. കാരണം ഇത് ദിവസത്തിന് വേണ്ട ഊർജം നൽകാനും അതേ സമയം വിശപ്പ് കുറയാനുമെല്ലാം സഹായിക്കുന്നു.

രാവിലെ അല്ലെങ്കിൽ ഇടനേരത്ത്, അതായത് സ്നാക്സ് കഴിയ്ക്കാനുള്ള സമയത്ത്, ഉച്ചഭക്ഷണത്തിനും പ്രാതലിനും ഇടയിലായി ഇത് കഴിയ്ക്കുന്നത് നല്ലതാണ്. ഇതു പോലെ വിശക്കുമ്പോൾ വറുത്തതും പൊരിയ്ക്കുന്നതും കഴിയ്ക്കുന്നതിന് പകരം ഇത് കഴിയ്ക്കാം.

ഇത് കഴിയ്ക്കുന്ന അളവും പ്രധാനമാണ്. കൂടുതൽ കഴിച്ചാൽ ഇത് തടി കൂടാനാണ് ഇടയാക്കുക. ഇതിനാൽ മിതമായി ഉപയോഗിയ്ക്കുകയെന്നത് പ്രധാനം. 4-5 വരെ ആകാം.

ഭക്ഷണ ശേഷം മധുരം കഴിയ്ക്കുന്നവരുണ്ട്, ഇതുപോലെ മധുരം കഴിയ്ക്കാൻ ഇഷ്ടപ്പെട്ടുന്നവരുമുണ്ട്. ഇത്തരക്കാർക്ക് ഈന്തപ്പഴം ശീലമാക്കാം. കൃത്രിമ മധുരങ്ങൾ തടി കൂട്ടുക മാത്രമല്ല, പ്രമേഹം പോലുള്ളവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.