മൺചട്ടി സോപ്പുപയോഗിച്ച് കഴുകാറുണ്ടോ?; എങ്കിൽ വൃത്തിയാക്കേണ്ടത് ദാ ഇങ്ങനെയാണ്

  1. Home
  2. Lifestyle

മൺചട്ടി സോപ്പുപയോഗിച്ച് കഴുകാറുണ്ടോ?; എങ്കിൽ വൃത്തിയാക്കേണ്ടത് ദാ ഇങ്ങനെയാണ്

clay-cookware


ആഹാരം പാകം ചെയ്യുമ്പോൾ ഏറെ രുചികരം മൺചട്ടിയിൽ ഭക്ഷണമുണ്ടാക്കുമ്പോഴാണ്. മൺചട്ടിയിലുണ്ടാക്കിയ ആഹാരത്തിനെല്ലാം ഒരു പ്രത്യേക മണവും രുചിയുമാണ്. എന്നാൽ ഭക്ഷണമുണ്ടാക്കിയതിന് ശേഷം മൺചട്ടി സോപ്പിട്ട് കഴുകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അത് അത്ര നല്ലതല്ല.

മൺചട്ടി ഒരിക്കലും സോപ്പും കട്ടിയുള്ള സ്റ്റീൽ സ്‌ക്രബ് പോലുള്ളവ ഉപയോഗിച്ചും കഴുകരുത്. കാരണം ചട്ടി പൊട്ടാനും സ്‌ക്രാച്ച് വീഴാനും സാധ്യതയുണ്ട്. മൺചട്ടി വൃത്തിയാക്കാൻ മറ്റൊരു വഴിയുണ്ട്. അതിനായി പാചകം കഴിഞ്ഞതിനുശേഷം മൺചട്ടിയിൽ വെള്ളം ചേർത്ത് ചൂടാക്കാം.

അതിലേക്ക് 1 സ്പൂൺ സോഡാപൊടിയും നാരങ്ങാനീരും നാരങ്ങാ കഷ്ണങ്ങളും ചേർത്ത് നന്നായി തിളപ്പിക്കാം. ശേഷം തീ ഓഫ് ചെയ്ത് ചൂട് മാറിയതിന് ശേഷം ചട്ടി കഴുകാം. ഈ കൂട്ടുകൾ ചേർത്ത് വെള്ളം തിളപ്പിക്കുമ്പോൾ തന്നെ ഏകദേശം ചട്ടിയിലെ കറകൾ ഒക്കെ പോകും.

വെള്ളം കളഞ്ഞ ചട്ടിയിലേക്ക് ഒരു സ്പൂൺ കടലമാവോ അരിപൊടിയൊ ഗോതമ്പുപൊടിയോ ചേർത്ത് സോഫ്റ്റായ സ്‌ക്രബ് കൊണ്ട് തേച്ചെടുക്കാം. ഇങ്ങനെ കഴുകിയാൽ അഴുക്കെല്ലാം മാറും. എണ്ണയുടെ അംശം ചട്ടിയിൽ ഉണ്ടെങ്കിൽ വീട്ടിൽ ഉപയോഗിക്കുന്ന വിനാഗിരി കാൽകപ്പ് ചട്ടിയിലേക്ക് ഒഴിച്ച് ചെറുതായി തേച്ച് കഴുകിയെടുക്കാം. ഇനി നോക്കൂ മൺചട്ടി നല്ല ക്ലീനായി ഇരിക്കുന്നത് കാണാം.