അരമണിക്കൂറിനുള്ളില്‍ സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി റെഡി; വീട്ടിൽ തന്നെ തയ്യാറാക്കാം

  1. Home
  2. Lifestyle

അരമണിക്കൂറിനുള്ളില്‍ സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി റെഡി; വീട്ടിൽ തന്നെ തയ്യാറാക്കാം

biriyani


അരമണിക്കൂറിനുള്ളില്‍ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ബിരിയാണി തയ്യാറാക്കാം. കടയിൽ നിന്നൊക്കെ വാങ്ങുന്ന അതെ രുചിയിൽ തന്നെ ഉണ്ടാക്കാം. ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ കിടിലം രുചിയിൽ ഒരു സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി തയ്യാറാക്കാം

ഇതിനായി വേണ്ട ചേരുവകൾ

ബസുമതി റൈസ്- 2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്
ചിക്കൻ – 600 ഗ്രാം
സവാള- 3 എണ്ണം

മഞ്ഞള്‍പൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി-2 ടീസ്പൂൺ
മുളകുപൊടി- എരിവിന് 2, 3 സ്പൂൺ
ഗരം മസാല- 3 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
നാരങ്ങാനീര്- 2 ടീസ്പൂൺ
എണ്ണ- ആവശ്യത്തിന്
നെയ്യ്- ആവശ്യത്തിന്
കശുവണ്ടി-ഒരുപിടി
ഉണക്കമുന്തിരി-ഒരുപിടി
കറുവപ്പട്ട- 4 ,5 എണ്ണം
ഗ്രാമ്പൂ- 4 ,5 എണ്ണം
ഏലക്ക- 4 ,5 എണ്ണം
തക്കോലം-1
ജാതിപത്രി-1
ബേ ലീഫ്- 1 നീളത്തിൽ
പച്ചമുളക്- 4, 5 എണ്ണം
കുരുമുളക് ചതച്ചത്- 1 ടീസ്പൂൺ
പുതിന ഇല- അര പിടി

തയ്യാറാക്കുന്നതിനായി ചിക്കനിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേർക്കുക. ഇതിലേക്ക് കാൽ ടീ സ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കുക. കുറച്ച് സവാള ചെറുതായി അരിഞ്ഞത് ഫ്രൈ ചെയ്തെടുക്കുക. ഗോൾഡൻ കളർ മാറി ബ്രൗൺ ആകുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി, കിസ്മിസ് എന്നിവ ഫ്രൈ ചെയ്തെടുക്കുക.ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപ്പട്ട, ഗ്രാമ്പൂ , ഏലക്ക, തക്കോലം, ജാതിപത്രി, ബേ ലീഫ് എന്നിവ ചേർത്ത് റോസ്റ്റ് ചെയ്യുക. ഇതിലേക്ക് പച്ചമുളക് കൂടി ചേർക്കുക.ശേഷം സവാളയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളിയും അര ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി വഴറ്റുക.

ബസുമതി റൈസിൽ വെളളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക.ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ കുരുമുളകും ചേർത്ത് രണ്ടു മിനിറ്റോളം ഇളക്കുക. ഇതിലേക്ക് ചിക്കൻ ചേർക്കുക. തീ കൂട്ടിയ ശേഷം രണ്ടു മൂന്നു മിനിറ്റ് ഇളക്കുക. ശേഷം മുക്കാൽ കപ്പ് ചൂടുവെളളം ചേർക്കുക. 10 മിനിറ്റ് അടച്ചുവച്ച് വേവിക്കുക.ചിക്കൻ വേകാറാകുമ്പോൾ ഫ്രൈ ചെയ്തെടുത്ത സവാള കുറച്ചു ചേർക്കുക. ഇളക്കിയശേഷം വീണ്ടും അടച്ചുവച്ച് വേവിക്കുക.

ഒരു പാത്രത്തിൽ കപ്പ് വെളളം ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ബേ ലീഫ്, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഫ്രൈ ചെയ്ത സവാള ഒരു ടേബിൾ സ്പൂൺ, അര ടീസ്പൂൺ നാരങ്ങനീര്, സവാള ഫ്രൈ ചെയ്തെടുത്ത ഒരു ടേബിൾ സ്പൂൺ, ഒരു ടീസ്പൂൺ എന്നിവ ചേർക്കുക. വെളളം തിളയ്ക്കുമ്പോൾ അരി ചേർത്ത് അടച്ചുവച്ച് വേവിക്കുക. തിളയ്ക്കുമ്പോൾ മീഡിയം തീയിലേക്ക് വയ്ക്കുക. വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യുക.ഇനി റൈസ് ചിക്കന്റെ മുകളിലേക്ക് ഇട്ട് ദം ചെയ്യുക. തീ ലോ ഫ്ലെയിമിലേക്ക് വച്ചശേഷം മുകളിലേക്ക് പുതിന ഇല ഇടുക.അതിനു മുകളിലേക്ക് റൈസ് ഇടുക. അതിനു മുകളിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കുറച്ച് ഇടുക. അതിനു മുകളിൽ ഫ്രൈചെയ്ത സവാള ചേർക്കുക. ശേഷം വീണ്ടും നെയ്യ് ചേർക്കുക.കിടിലം ദം സ്പെഷ്യൽ ചിക്കൻ ബിരിയാണി കഴിക്കാം.