തക്കാളി കൊണ്ടും തയാറാക്കാം നല്ല കിടിലൻ അച്ചാർ

  1. Home
  2. Lifestyle

തക്കാളി കൊണ്ടും തയാറാക്കാം നല്ല കിടിലൻ അച്ചാർ

recipe


നല്ല രുചികരമായ തക്കാളി അച്ചാർ തയ്യാറാക്കാം.

ചേരുവകൾ
പുളി - 30 ഗ്രാം
പഴുത്ത തക്കാളി- 1 കിലോ ഗ്രാം
ഉലുവ - 1 ടീ സ്പൂൺ
നല്ലെണ്ണ- 200 മില്ലി ലിറ്റർ
കടുക് - 1 ടീ സ്പൂൺ
വെളുത്തുളളി- 10 അല്ലി
കാശ്മീരി മുളകു പൊടി - 50 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
പെരുങ്കായം - 1 ടീ സ്പൂൺ

പാകം ചെയ്യുന്ന വിധം
തക്കാളി, ഒരു പിടി വാളം പുളി എന്നിവ നല്ല രീതിയിൽ ആവിക്കേറ്റിയെടുക്കുക. ശേഷം തക്കാളിയുടെ തൊലി കളയുക. പുളി, തക്കാളി എന്നിവ ഒരുമിച്ച് മിക്സി ഉപയോഗിച്ച് അരച്ചെടുക്കുക

കടുകും, ഉലുവയും പാനിൽ വറുത്തെടുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കാം. നല്ലെണ്ണ ചൂടായ ശേഷം കടുക്, കശ്മീരി മുളകുപൊടി, വെളുത്തുളളി, ഉപ്പ്, പെരുങ്കായം, തക്കാളി, നേരത്തെ പൊടിച്ചുവച്ച മിശ്രിതം എന്നിവ ചേർത്തിളക്കുക. എണ്ണ നല്ലവണ്ണം മുകളിൽ പൊങ്ങി നിൽക്കുമ്പോൾ പാത്രത്തിലേയ്ക്കു അച്ചാർ മാറ്റാവുന്നതാണ്.