മഞ്ഞൾ അമിതമായി കഴിക്കരുതേ; അറിയാം അമിതമായാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ

  1. Home
  2. Lifestyle

മഞ്ഞൾ അമിതമായി കഴിക്കരുതേ; അറിയാം അമിതമായാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ

turmeric powder


കറികളിലും മറ്റും നമ്മൾ മഞ്ഞൾ ഉപയോഗിക്കാറുമുണ്ട്. സാധാരണയായി ഭക്ഷ്യ വസ്തുക്കളിയിലെ വിഷാംശം നീക്കം ചെയ്യുന്നതിനാണ് നമ്മൾ ഭക്ഷ്യ വസ്തുക്കൾ പാകം ചെയ്യുമ്പോൾ ഇതിൽ മഞ്ഞൾ ചേർക്കുന്നത്.

എന്നാൽ അമിതമായി മഞ്ഞൾ കറികളിൽ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നാണ് പഠനങ്ങൾ പറയുന്നത്. ശരിയായ അളവിലാണ് മഞ്ഞൾ കഴിക്കേണ്ടത്. അതായത് പ്രതിദിനം 500 മുതൽ 2000 മില്ലി ഗ്രാം മഞ്ഞൾ മാത്രമാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നത്.

മഞ്ഞളിന്റെ അളവ് കൂടിയാൽ ഉള്ള പ്രശ്നങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.

  • ഉയർന്ന അളവിൽ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് റിഫ്ലക്സ്, വയറുവേദന, വയറിളക്കം, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കി വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നതിന് കാരണമാകും.

  • ചിലരിൽ തലവേദനയും തലകറക്കവും ഉണ്ടാക്കുന്നതിനും അമിതമായ മഞ്ഞൾ ഉപയോഗം കാരണമാകാറുണ്ട്.

  • മഞ്ഞൾ അമിതമായി ഉപയോഗിക്കുന്നത് അസിഡിറ്റി പ്രശ്നമുള്ളവർക്ക് വയറിൽ അസ്വസ്ഥതകൾ വർധിക്കുന്നതിന് കാരണമായിത്തീരും.

  • ശരീരത്തിന് ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവിനെ അമിതമായ മഞ്ഞൾ ഉപയോഗം കുറയ്‌ക്കുന്നതിന് കാരണമാകും.