'സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട'; രാത്രിയില്‍ ലൈറ്റണച്ച് മൊബൈല്‍ ഫോണില്‍ചാറ്റ് ചെയ്യുന്നത് അപകടം: അറിയാം ചില കാര്യങ്ങൾ

  1. Home
  2. Lifestyle

'സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട'; രാത്രിയില്‍ ലൈറ്റണച്ച് മൊബൈല്‍ ഫോണില്‍ചാറ്റ് ചെയ്യുന്നത് അപകടം: അറിയാം ചില കാര്യങ്ങൾ

transient smartphone blindness


രാത്രി വൈകിയുള്ള ചാറ്റിംഗ്. അതും മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാന്‍ ലൈറ്റൊക്കെ അണച്ച്. അങ്ങനൊരു ശീലമുണ്ടോ നിങ്ങള്‍ക്ക്. സൂക്ഷിച്ചോളൂ. അന്ധന്‍മാരാകും വൈകാതെ.ഇരുട്ടുമുറിയില്‍ ലൈറ്റില്ലാതെ സ്മാര്‍ട്‌ഫോണില്‍ രാത്രി വെളുക്കും വരെ ചാറ്റ് ചെയ്തിരിക്കുന്നവരുടെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാകുമെന്നാണ് പഠനം. ലണ്ടനില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് കാഴ്ചശക്തി പെട്ടെന്നു നഷ്ടമായതിനെ കുറിച്ചുള്ള പഠനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ കൊണ്ടെത്തിച്ചത്. ട്രാന്‍സിയെന്റ് സ്മാര്‍ട്‌ഫോണ്‍ ബ്ലൈന്‍ഡ്‌നെസ് എന്നാണ് ഈ അവസ്ഥയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

ലണ്ടനിലെ 22 കാരിയായ ഒരു യുവതിയിലാണ് ആദ്യം രോഗലക്ഷണം കണ്ടുതുടങ്ങിയത്. രാത്രി ഉറങ്ങും മുന്‍പ് ദീര്‍ഘനേരം ഇവര്‍ ഫോണില്‍ ചാറ്റ് ചെയ്യന്നത് പതിവായിരുന്നു. ഇടതുവശം ചെരിഞ്ഞു കൊണ്ടു കിടന്നായിരുന്നു ചാറ്റിംഗ്. തലയണ കൊണ്ട് ഇടതു കണ്ണ് മറഞ്ഞിരിക്കുന്നതിനാല്‍ വലതു കണ്ണിനായിരുന്നു ആയാസം മുഴുവനും. അങ്ങനെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. മറ്റൊരു 40കാരിക്കും ഇതേ അനുഭവം ഉണ്ടായി. നേരം പുലരും മുന്‍പ് ഉണര്‍ന്ന് കിടക്കയില്‍ കിടന്നുകൊണ്ട് സ്മാര്‍ട്ട് ഫോണില്‍ പത്രങ്ങള്‍ വായിക്കുന്നതായിരുന്നു ഇവരുടെ ശീലം. ഒരു വര്‍ഷത്തോളമായി ഈ പതിവ് തുടങ്ങിയിട്ട്. ഇപ്പോള്‍ ഇവരുടെ ഒരു കണ്ണിന്റെയും കാഴ്ചയ്ക്ക് തകരാറായി.

ഇനി ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണിന് എന്തുസംഭവിക്കുന്നു എന്നും എങ്ങനെ കാഴ്ചശക്തി നഷ്ടമാകുന്നു എന്നും അറിയണ്ടേ. കിടന്നുകൊണ്ട് സ്മാര്‍ട്‌ഫോണില്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ രണ്ടു കണ്ണുകള്‍ക്ക് ലഭിക്കുന്ന പ്രകാശത്തിന്റെ അളവ് വ്യത്യസ്ഥമായിരിക്കും. ഇതാണ് ഗുരുതരമായ കാഴ്ച വൈകല്യത്തിലേക്ക് നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരീക്ഷണം നടത്തിയ ശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നാല്‍ ഇത് എത്രമാത്രം ആധികാരികമാണെന്ന് തെളിയണമെങ്കില്‍ ഇനിയും പരീക്ഷണങ്ങള്‍ വേണ്ടിവരുമെന്നാണ് ആരോഗ്യശാസ്ത്രം പറയുന്നത്.