അവി‌വാഹിത‌ര്‍ക്ക് യാത്രപോകാൻ പറ്റിയ സ്ഥലങ്ങള്‍; അറിയാം

  1. Home
  2. Lifestyle

അവി‌വാഹിത‌ര്‍ക്ക് യാത്രപോകാൻ പറ്റിയ സ്ഥലങ്ങള്‍; അറിയാം

gova


അവിവാഹിതരായ ആളുകള്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മിക‌ച്ച 10 സ്ഥലങ്ങള്‍ പരിചയപ്പെടാം.

*ഗോവ
ബാച്ചിലേഴ്‌സിന് ചുറ്റിയടിക്കാനും ആഘോഷിക്കാനും ഏറ്റവും മികച്ച സ്ഥലം ഏതെന്ന് ചോദിച്ചാല്‍ ഗോവ എന്ന ഒറ്റ ഒരുത്തരമേ ഉണ്ടാകു. മാണ്ഡവി നദിയിലെ കാസിനോയില്‍ ചൂതുകളിക്കാനും ബീച്ചുകളിൽ ചുറ്റിയടിക്കാനും ബിയര്‍ നുണയാനും അവസരം കിട്ടുന്ന ഗോവ ‌തന്നെയാണ് അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ‌സ്ഥലം.

*നാസിക്ക്
അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ‌‌നാസിക്ക്. ‌മുന്തിരിപ്പാടങ്ങള്‍ക്ക് പേരുകേട്ട നാസിക്ക് അതുകൊണ്ട് തന്നെ വൈനുകള്‍ക്കും പേരുകേട്ടതാണ്.

*ബാംഗ്ലൂർ
നിശാപാര്‍ട്ടികള്‍ക്ക് പേരുകേട്ട ബാംഗ്ലൂരില്‍ അടുത്തകാലത്തായി രാ‌ത്രി ആഘോഷങ്ങള്‍ക്ക് വിലക്കുകള്‍ ഉണ്ട്. എന്നിരുന്നാലും വെള്ളി, ശനി ദിവസങ്ങളില്‍ ബാംഗ്ലൂരിലെ പബ്ബുകള്‍ രാത്രി ഒരു മണിവരെ പ്രവര്‍ത്തിക്കും.

* മുംബൈ
അവി‌വാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ നഗരങ്ങളില്‍ ഒന്നാണ് ഇന്ത്യയുടെ മായിക ന‌ഗര‌ങ്ങളില്‍ ഒന്നായ മുംബൈ. ‌മുംബൈയിലെ മികച്ച റെസ്റ്റോറെന്റുകളില്‍ ചെന്ന് രുചികരമായ ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയെയോ കൂട്ടുകാരെയോ കൂട്ടാം.

*പോണ്ടിച്ചേരി
ഇന്ത്യയുടെ ഫ്രഞ്ച് നഗരം എന്ന് അറിയപ്പെടുന്ന പോണ്ടിച്ചേരിയും അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ്. പോണ്ടിച്ചേരിയിലെ സുന്ദരമായ ബീച്ചുകള്‍ക്ക് സമീപ‌ത്തായി തന്നെ നിങ്ങള്‍ക്ക് തങ്ങാന്‍ പറ്റിയ റിസോര്‍‌ട്ടുകള്‍ റെഡിയാണ്.

* ഋഷികേശ്
ഇന്ത്യയുടെ പുണ്യ ഭൂമികളില്‍ ഒന്നായ ഋഷികേശ് സാഹസിക വിനോദങ്ങളുടെ തലസ്ഥാനം എന്നുകൂടി അറിയപ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം നിരവധി സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ഋഷികേശ്.

*ഹാവ്‌ലോക്ക്

അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ആന്‍ഡമാന്‍. സ്കൂബ ഡൈവിംഗിന് പേരുകേട്ട ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ദ്വീപില്‍ ചെന്ന് സുഹൃത്തുക്കളോടൊപ്പം സ്കൂബ ഡൈവിംഗ് പരീക്ഷിക്കാവുന്നതാണ്.

*ഉ‌ദയ്പൂ‌ർ
രാജസ്ഥാന്‍ എന്നാല്‍ ആകാശവും മരുഭൂമിയും മാത്രമല്ല. സുന്ദരമായ കോട്ടകളും കൊട്ടാരങ്ങളും കുളിര് പകരുന്ന തടാകങ്ങളുംമൊക്കെ ചേര്‍‌ന്ന സുന്ദരമായ ലോകമാണ്. അ‌വിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ നിരവധിക്കാര്യങ്ങള്‍ ഉദയ്പ്പൂരില്‍ ഉണ്ട്. ക്യാമ്പിംഗ് ആണ് അതില്‍ പ്രധാനം.

*ഗോകര്‍ണ
ബീച്ചുകള്‍ക്ക് സമീപം ഓലകൊണ്ട് ഉണ്ടാക്കുന്ന ചെറിയ ഷെ‌ല്‍ട്ടറുകളാണ് ഷാക്കുകള്‍ എന്ന് അറിയപ്പെടുന്നത്. ഗോകര്‍ണയില്‍ യാത്ര പോകുന്നവര്‍ക്ക് ഷാക്കുകളില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ട്. അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണ് ഗോവയിലെ ഷാക്കുകള്‍

*കൊച്ചിയിലെ കായ‌ലോരങ്ങള്‍
അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് കൊ‌ച്ചി. കൊച്ചിയിലെ കടല്‍ത്തീരങ്ങളും കായലോരവും ഫോര്‍ട്ടുകൊച്ചിയുമൊക്കെ ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്.