ഈ ആൾക്കാർ ബിയർ കുടിക്കാനേ പാടില്ല!; കാരണം ദാ ഇതാണ്
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ബിയർ കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് പലരും കരുതുന്നത്. ചൂട് കാലത്തൊക്കെ ഒന്നോ രണ്ടോ ബിയർ കഴിക്കുന്നത് ശരീരം തണുപ്പിക്കും എന്നാണ് പലരും പറയാറുള്ളത്. എന്നാൽ ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ഏതൊക്കെ ആളുകളാണ് ബിയർ ഒഴിവാക്കേണ്ടത് എന്നാണ് ഇനി പറയാൻ പോകുന്നത്.
പ്രമേഹം
ബിയറിൽ ഷുഗർ അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകുകയും ചെയ്യും.
നെഞ്ചെരിച്ചിൽ
നെഞ്ചെരിച്ചിൽ ഉള്ളവർ ബിയർ കുടിച്ചാൽ അത് നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ വഷളാക്കും. താഴത്തെ അന്നനാളത്തിന്റെ സ്ഫിൻക്ടറിനെ ദുർബലമാക്കുകയും ചെയ്യും.
ഇറിറ്റബിൾ ബവൽ സിൻഡ്രോം
ആമാശത്തെയും കുടലിനെയും ബാധിക്കുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ള വ്യക്തികൾ ബിയർ കുടിക്കരുത്. ഇത് ഗ്യാസ്, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ വർധിപ്പിക്കും.
സീലിയാക് രോഗമുള്ളവർ
വിട്ടുമാറാത്ത ഒരു ദഹന വൈകല്യമാണ് സീലിയാക്. ഗ്രൂറ്റൻ മൂലമാണ് ഇത് ഉണ്ടാകുന്നത്. ബിയറിൽ ഗ്ലൂറ്റൻ അടങ്ങിയിട്ടുണ്ട്. ഈ രോഗമുള്ളവർ ബിയർ കുടിച്ചാൽ അത് ദഹന സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കുകയും കോശജ്വലനത്തിന് കാരണമാകുകയും ചെയ്യും.
തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ
തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ബിയർ കുടിക്കാൻ പാടില്ല. ബിയറിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്. പോഷകമൂല്യം കുറവുമാണ്. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം)