യൂറിക് ആസിഡ് കുറയ്ക്കാം; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

  1. Home
  2. Lifestyle

യൂറിക് ആസിഡ് കുറയ്ക്കാം; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

cherris


യൂറിക് ആസിഡിന്റെ അളവ് ഉയരുന്ന അവസ്ഥയാണ് ഹൈപ്പർ യുറീസീമിയ. ഇത് ശരീരത്തിന് വളരെ അപകടകരമാണ്. യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ചിലപ്പോൾ വാതത്തിനു കാരണമായേക്കാം. അതിനാൽ ഇതിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. യൂറിക് ആസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനംഎന്നീ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. കൂടാതെ ഗൗട്ട് ആർത്രൈറ്റിസിനും ഇത് കാരണമാകും. 

ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടായാൽ അത് ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും കാരണമായേക്കാം. എന്നാൽ പ്രകൃതിദത്തമായ ചില വഴികൾ ഉപയോഗിച്ചു യൂറിക് ആസിഡ് നിയന്ത്രിക്കാം. 

ആപ്പിൾ സിഡർ വിനഗർ
പ്രകൃതിദത്തമായ ഡിടോക്‌സിഫയർ ആണ് ഇത് . ഇതിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂൺ അപ്പിൾ സിഡർ വിനഗർ ഓരോ ഗ്ലാസ്സ് വെള്ളത്തിൽ ചേർത്തു ദിവസവും രണ്ടുവട്ടമെങ്കിലും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും.

നാരങ്ങാ വെള്ളം
നാരങ്ങാ വെള്ളം പൊതുവേ ആസിഡ് അടങ്ങിയതാണ് എന്നാണു നമ്മൾ കരുതുന്നത്. എന്നാൽ ഇത് ശരീരത്തിൽ എത്തിയാൽ ആൽക്കലൈൻ ആകും. രാവിലെ ഉണർന്നാൽ ഉടൻ ചെറുചൂടു വെള്ളത്തിൽ ഒരൽപം നാരങ്ങ പിഴിഞ്ഞ് ഒഴിച്ചു കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാൻ സഹായിക്കും. 

ചെറി
ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ ചെറി പഴങ്ങൾ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം മിതമായ അളവിൽ ചെറികൾ കഴിക്കുന്നത് നല്ലതാണ്. എല്ലാം കൂടി ഒരുമിച്ച് കഴിക്കരുത്. വാതങ്ങളുടെ ആക്രമണത്തിൽ നിന്നു സംരക്ഷിക്കാൻ പ്രതി-ജ്വലന ഗുണങ്ങൾ ഉള്ള ചെറിക്ക് കഴിയും.

മുട്ട
മുട്ടയും യൂറിക് ആസിഡ് നില സ്ഥിരപ്പെടുത്താൻ ഉത്തമമാണ്. ഓർഗാനിക് മുട്ട ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വളരെ നല്ലത്.

വെള്ളം
ശരീരത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമാണല്ലോ വെള്ളം. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് ദിവസം 2-3 ലീറ്റർ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോൾ യൂറിക് ആസിഡ് വൃക്കയിൽ നിന്നും മൂത്രമായി പുറത്തു പോകും. ഭക്ഷണക്രമത്തിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ചെറിയ അളവിൽ വെള്ളം കുടിച്ചു കൊണ്ടിരിക്കുക. ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കുന്ന ഒരാൾക്ക് ഗൗട്ട് പ്രശ്‌നം നാൽപതുശതമാനം വരെ കുറയും.