നരച്ച മുടി കറുപ്പിക്കാം; ഉള്ളിയും എണ്ണയും മാത്രം മതി

  1. Home
  2. Lifestyle

നരച്ച മുടി കറുപ്പിക്കാം; ഉള്ളിയും എണ്ണയും മാത്രം മതി

hair


വയസാകുമ്പോൾ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാൽ ഇപ്പോൾ പലർക്കും ചെറുപ്പത്തിൽ തന്നെ അകാല നര ബാധിക്കാറുണ്ട്. അതിന് പ്രധാന കാരണം ഇപ്പോഴാത്തെ ജീവിത ശെെലിയാണ്.

ഈ നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ഡെെ എത്ര തന്നെ ഉപയോഗിച്ചാലും അത് ഒരു താൽക്കാലിക ആവരണം മാത്രമായിരിക്കും. കെമിക്കൽ ഡെെയുടെ അമിത ഉപയോഗം ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. വീട്ടിൽ തന്നെ നരയ്ക്ക് പരിഹാരം കാണാൻ നിരവധി വഴികളുണ്ട്.

അതിൽ ഒന്ന് പരിചയപ്പെടാലോ? വെറും ഉള്ളിയും എണ്ണയും മാത്രം മതി ഇത് തയ്യാറാക്കാൻ. ഉള്ളി മുടിയ്ക്ക് വളരെ നല്ലതാണെന്ന് കേട്ടിട്ടില്ലേ? മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല, നര അകറ്റാനും ഉള്ളി വളരെ നല്ലതാണ്.

ഇതിനായി ആദ്യം രണ്ട് ഉള്ളി എടുക്കുക. ശേഷം ഉള്ളി മിക്സിയിൽ അടിച്ച് നീര് എടുക്കുക. അത് കഴിഞ്ഞ് തലയിൽ ഉപയോഗിക്കുന്ന എണ്ണയിൽ ഉള്ളി നീര് യോജിപ്പിച്ച ശേഷം തലമുടിയിലും തലയോട്ടിയിലും നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇത്തരത്തിൽ ചെയ്യുന്നത് വളരെ നല്ലതാണ്. വളരെ വേഗത്തിൽ അകാല നര തടയാൻ ഇത് സഹായിക്കുന്നു.