പ്ലാസ്റ്റിക്ക് വെജിറ്റബിൾ കട്ടിംഗ് ബോർഡ് ആണോ ഉപയോഗിക്കുന്നത്?; കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

  1. Home
  2. Lifestyle

പ്ലാസ്റ്റിക്ക് വെജിറ്റബിൾ കട്ടിംഗ് ബോർഡ് ആണോ ഉപയോഗിക്കുന്നത്?; കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

cutting borad


കറിക്കരിയാൻ കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കാത്തവർ വിരളമായിരിക്കും. പച്ചമുളക് മുതൽ പടവലം വരെ എന്തും അരിയണമെങ്കിൽ കട്ടിംഗ് ബോർഡുകളെയാണ് പൊതുവെ നാം ആശ്രയിക്കുന്നത്. വിവിധ തരം ബോർഡുകളുണ്ടെങ്കിലും പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ബോർഡുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ ആവർത്തിച്ച് പറയുന്നത്.

പ്ലാസ്റ്റിക് ബോർഡുകളിൽ വച്ച് പച്ചക്കറികളും പഴവർഗങ്ങളും മുറിക്കുമ്പോൾ ഇവയിലേക്ക് പ്ലാസ്റ്റിക് ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാ ദിവസവും ഇത്തരത്തിലുള്ള ബോർഡുകൾ ഉപയോഗിക്കുമ്പോൾ ഇവയ്‌ക്ക് പഴക്കം വരുകയും ഇതിൽ നിന്ന് പ്ലാസ്റ്റിക് പൊടികൾ ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു.

മൈക്രോ പ്ലാസ്റ്റിക്കുകൾ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഇത് പച്ചക്കറികളിലും മാംസങ്ങളിലും പറ്റിപ്പിടിച്ച് വയറ്റിലെത്തുന്നു. 5 മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്കുകളാണിവ. ദിവസവും ഇത്തരത്തിൽ ഭക്ഷണം പാചകം ചെയ്ത് കഴിക്കുമ്പോൾ വയറ്റിൽ പ്ലാസ്റ്റിക്കിന്റെ അംശം കൂടുകയും വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുകയും ചെയ്യുന്നു.

അർബുദം പോലുള്ള മാരക രോഗങ്ങളാണ് ഇതിലൂടെ നമ്മെ തേടിയെത്തുന്നത്. പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യതയും കൂടുതലാണ്. പ്ലാസ്റ്റിക്കിനൊപ്പം ബാക്ടീരിയകളും വയറ്റിലെത്തി കുടൽ സംബന്ധമായ രോഗങ്ങളിലേക്കും ദഹനപ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു.