വാലൻറൈൻസ് ഡേ ഇങ്ങെത്തി; പ്രണയ ദിനത്തിന് ഇതാ സ്‌പെഷൽ വിഭവങ്ങൾ

  1. Home
  2. Lifestyle

വാലൻറൈൻസ് ഡേ ഇങ്ങെത്തി; പ്രണയ ദിനത്തിന് ഇതാ സ്‌പെഷൽ വിഭവങ്ങൾ

sweet


പ്രണയിതാക്കളുടെ ദിനമാണ് വാലൻറൈൻസ് ഡേ. പ്രണയത്തിന് ഇരട്ടിമധുരം പകരാൻ ചില വാലൻറൈൻ സ്‌പെഷ്യൽ വിഭവങ്ങൾ.

  • സ്വീറ്റ് ഹാർട്ട് ഡെസേർട്ട്

ചേരുവകൾ

ബ്രെഡ് - ഒരു വലിയ പാക്ക്
പാൽ - രണ്ട് പാക്ക്
കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ
ഈത്തപ്പഴം - അര കിലോഗ്രാം
നട്ട്‌സ്, കിസ്മിസ് - 250 ഗ്രാം വീതം
ചെറി - 200 ഗ്രാം
അത്തിപ്പഴം - 200 ഗ്രാം
പിസ്ത - 200 ഗ്രാം
ബദാം - 200 ഗ്രാം
കോൺഫ്‌ളോർ - ഒരു കപ്പ്
ജലറ്റിൻ - 2 1/2 ടീസ്പൂൺ
റെഡ് ഫുഡ് കളർ ലിക്വിഡ് -  രണ്ട് തുള്ളി
പഞ്ചസാര - ആവശ്യത്തിന്
ഷുഗർ ബിഡ്‌സ് - അലങ്കരിക്കൽ

തയാറാക്കുന്ന വിധം
* ബ്രെഡ് കൈകൊണ്ട് നന്നായി പൊടിച്ച് പാൽ ചേർത്ത് കുറഞ്ഞ തീയിൽ കുറുക്കുക. അതിൽ കണ്ടൻസ്ഡ് മിൽക്കിൻറെ പകുതി ചേർക്കുക.
* ഈത്തപ്പഴം നീളത്തിൽ മുറിച്ചത് നട്ട്‌സ്, കിസ്മിസ്, പിസ്ത, അത്തിപ്പഴം മുറിച്ചത് ചെറി, ബദാം മുറിച്ചത് എന്നിവയെല്ലാം കൂടി കുറുക്കി ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാരയും ചേർത്ത് ട്രേയിൽ ഒഴിച്ച് പത്തു മിനിറ്റ് ഫ്രിഡ്ജിൽ സെറ്റാവാൻ വയ്ക്കുക.
* ജലറ്റിൻ അര കപ്പ് ഐസ് വെള്ളത്തിൽ പത്തു മിനിറ്റ് കുതിർത്തിയതിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൻറെ മുകളിൽ വച്ച് ഇളക്കി ഉരുക്കുക. 
* കോൺഫ്‌ളോർ മൂന്ന് കപ്പ് വെള്ളം ചേർത്ത് കുറഞ്ഞ തീയിൽ കുറുക്കുക. ശേഷം പാൽ ചേർത്ത് വീണ്ടു കുറുക്കുക. കണ്ടൻസ്ഡ് മിൽക്കിൻറെ ബാക്കി മുഴുവനും ചേർക്കുക. ഉരുക്കിയ ജലറ്റിനും ആവശ്യമെങ്കിൽ പഞ്ചസാരയും ചേർക്കുക. രണ്ടു തുള്ളി ഫുഡ് കളർ ചേർക്കുക. ഈ കൂട്ട് നേരത്തെ തയാറാക്കിയ കൂട്ടിനു മുകളിൽ ഒഴിച്ച് വീണ്ടു ഫ്രിഡ്ജിലേക്ക് പത്തു മിനിറ്റ് വയ്ക്കുക. വിപ്പിങ് ക്രീം, ഷുഗർ ബീഡ്‌സ് എന്നിവ കൊണ്ട് അലങ്കരിക്കുക.

  • ചോക്ലേറ്റ് പോപ്പ്

ചേരുവകൾ
പ്ലം കേക്ക് - 1 എണ്ണം
ഡാർക്ക് ചോക്ലേറ്റ് - 100 ഗ്രാം
തേങ്ങാപ്പീര - അര കപ്പ്

തയാറാക്കുന്ന വിധം
കേക്ക് കൈകൊണ്ട് പൊടിച്ച് നെല്ലിക്ക വലിപ്പത്തിൽ ബോൾ ആയി ഉരുട്ടിയെടുക്കുക.

ചോക്ലേറ്റ് സോസ് തയാറാക്കുന്ന വിധം
ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കിയത് മൂന്നു ടേബിൾ സ്പൂൺ വെള്ളവുമായി യോജിപ്പിച്ച് തിളയ്ക്കുന്ന വെള്ളത്തിൻറെ മുകളിൽ വച്ച് ഉരുക്കി (ഡബിൽ ബോയിലിങ് രീതി) സോസ് തയാറാക്കുക. തയാറാക്കിയ കേക്ക് ബോൾഡ് ചോക്ലേറ്റ് സോസിൽ മുക്കിയെടുക്കുക. ഫ്രിഡ്ജിൽ വച്ച് സെറ്റാക്കിയതിനു ശേഷം തേങ്ങയുടെ പീരയിൽ റോൾ ചെയ്യുക.