വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് 'ഫിഷ് കോളിവട'; തയ്യറാക്കി നോക്കാം

 1. Home
 2. Lifestyle

വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് 'ഫിഷ് കോളിവട'; തയ്യറാക്കി നോക്കാം

fish-vada


മത്സ്യവിഭവങ്ങള്‍ ഒരേ സമയം രുചികരവും ആരോഗ്യകരവുമാണ്. വിഭവങ്ങളില്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് ഫിഷ് കോളിവട തയ്യറാക്കി നോക്കാം. മഹാരാഷ്ട്രയിലെ മുക്കുവരാണ് ഈ മത്സവിഭവത്തിന്റെ സ്രഷ്ടാക്കളെന്നു പറയാം.റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

 • അയ്ക്കൂറ മീന്‍-അരക്കിലോ
 • മൈദമാവ്-100 ഗ്രാം
 • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടേബിള്‍ സ്പൂണ്‍
 • മുളകുപൊടി-ഒന്നര് ടീസ്പൂണ്‍
 • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
 • ഗരം മസാല-1 ടീസ്പൂണ്‍
 • ജീരകപ്പൊടി-അര ടീസ്പൂണ്‍
 • പുളി-ചെറുനാരങ്ങാവലിപ്പത്തില്‍
 • പെരുഞ്ചീരകം-1 ടീസ്പൂണ്‍
 • ഉപ്പ്

തയ്യറാക്കുന്ന വിധം

മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. മൈദയും പുളി പിഴിഞ്ഞ വെള്ളവും ബാക്കിയെല്ലാ ചേരുവകളും ചേര്‍്ത്തിളക്കുക. ഇത് കുഴമ്പു പരുവത്തിലാകണം. മീന്‍ കഷ്ണങ്ങള്‍ ഇതില്‍ മുക്കി വറുത്തു കോരുക. ഫിഷ് കോളിവട ചൂടോടെ രുചിച്ചു നോക്കൂ