പയറ് കറി ദാ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; രുചിയിൽ ഒരു വിഭവം

  1. Home
  2. Lifestyle

പയറ് കറി ദാ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; രുചിയിൽ ഒരു വിഭവം

recipe


പയറുകൊണ്ട് ഒരു കൊങ്കിണി കറി തയാറാക്കിയാലോ? 

ചേരുവകൾ 
വൻപയർ പയറ് -ഒരു കപ്പ്
ചുവന്ന മുളക് -6 എണ്ണം
പുളി -ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് -പാകത്തിന്
വെളുത്തുള്ളി  -10 എണ്ണം
കറിവേപ്പില- ഒരു തണ്ട്
നാളികേരം -ചിരകിയത് ഒരു കപ്പ്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂൺ

തയാറാക്കേണ്ട വിധം
പയർ വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം കുക്കറിൽ വേവിച്ചെടുക്കുക. നാളികേരം, പുളി , ചുവന്ന മുളക് മിക്‌സിയിൽ അരച്ചെടുക്കുക.വേവിച്ചെടുത്ത പയറിൽ ഉപ്പും നാളികേരം അരച്ചതും കൂടി ചേർത്ത് ഒന്ന് എല്ലാം കൂടി ഒന്ന് മിക്‌സ് ആക്കുക. വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി ഫ്രൈ ചെയ്യുക.കറിവേപ്പിലയും ചേർക്കാം. പയറു കൊണ്ടുള്ള ഒരു വെറൈറ്റി റെസിപ്പി ചോറിനും ചപ്പാത്തിക്കും നല്ല സ്വാദാണ്. (കടപ്പാട്; ശുഭ സി. ടി.)