വാഴക്കാ കൊണ്ട് നല്ല സൂപ്പർ പക്കവട; നാല് മിനിറ്റിൽ തയാറാക്കാം

  1. Home
  2. Lifestyle

വാഴക്കാ കൊണ്ട് നല്ല സൂപ്പർ പക്കവട; നാല് മിനിറ്റിൽ തയാറാക്കാം

vazhakka-pakoda


വളരെ എളുപ്പത്തിൽ പച്ച വാഴക്കാ കൊണ്ട് തയാറാക്കുന്ന വാഴക്ക പക്കവട.

ആവശ്യമായ വസ്തുക്കൾ
വാഴയ്ക്കായ- 2
ഉള്ളി - 1
പച്ച മുളക്- 1
കറിവേപ്പില - അൽപം
മഞ്ഞൾപ്പൊടി - അൽപം
മുളക് പെപാടി-1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/4 ടീസ്പൂൺ
അരിമാവ് - 2 ടേബിൾ സ്പൂൺ
എണ്ണ - പൊരിക്കുന്നതിന് ആവശ്യത്തിന്

തയാറാക്കുന്ന വിധം
ആദ്യം വാഴയ്ക്കായെ രണ്ടു കഷ്ണങ്ങളായി മുറിക്കണം. ശേഷം ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയും പൊടിയായി നുറുക്കി എടുക്കണം. കുക്കറിൽ ആ വാഴയ്ക്കാ കഷ്ണങ്ങൾ ഇട്ട്, ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു വിസിൽ വരുന്നത് വരെ വെക്കുക

വിസിൽ പോയതും കുക്കർ തുറന്ന് വാഴക്കായുടെ തൊലി കളയണം. ശേഷം വാഴക്കായ് നല്ലതുപോലെ പൊടിച്ചെടുക്കുക. പിന്നെ അതിൽ നുറുക്കിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളക് പൊടി, ഇഞ്ചി വെളുത്തുള്ള പേസ്റ്റ് അരിമാവ് എന്നിവ മിക്സ് ചെയ്ത് വാഴക്കയും ചേർത്ത് കുഴച്ചെടുക്കണം. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. ഗോൾഡൻ നിറമാവുമ്പോൾ കോരി വെച്ച് ഉപയോഗിക്കാവുന്നതാണ്.