കുക്കറിൽ രുചിയൂറും കുറുമ തയാറാക്കാം; അഞ്ച് മിനിറ്റിൽ
കുക്കറിൽ അധികം വെന്തുടയാതെ നമുക്ക് വെജിറ്റബിൾ കുറുമ തയാറാക്കാം.
ചേരുവകൾ
ഉരുളക്കിഴങ്ങ് - കാൽക്കിലോ
കാരറ്റ്- രണ്ടെണ്ണം
ഉള്ളി -കാൽക്കിലോ
ബീൻസ് - 200 ഗ്രാം
പച്ചമുളക് - രണ്ട് മൂന്നെണ്ണം
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി -6-7 കഷ്ണം
ജീരകം- അൽപം
ഗ്രീൻപീസ്- മൂന്ന് സ്പൂൺ
തേങ്ങ - അരക്കപ്പ്
കുരുമുളക്, ഗരംമസാലപ്പൊടി- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം കുക്കറിൽ അൽപം എണ്ണ ഒഴിക്കുക. ഇതിലേക്ക് ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കേണ്ടതാണ്. ശേഷം അൽപം വഴറ്റിയതിന് ശേഷം പച്ചക്കറികൾ എല്ലാം ഇതിലേക്ക് ചേർക്കാം.
നിങ്ങളുടെ കൈയ്യിലുള്ള ഏത് പച്ചക്കറിയും ഇതിലേക്ക് ചേർക്കാവുന്നതാണ്
ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, ഗ്രീൻപീസ് എന്നിവയെല്ലാം തന്നെ നല്ലതുപോലെ വഴറ്റിയെടുക്കണം. ശേഷം അൽപം മല്ലിപ്പൊടി ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് ഇളക്കേണ്ടതാണ്. ശേഷം ഒന്നരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി ഒരു വിസിൽ വരുന്നത് വരെ നല്ലതുപോലെ വേവിക്കാം
പിന്നീട് ഇതിലേക്ക് അരക്കപ്പ് തേങ്ങ കശുവണ്ടിപ്പരിപ്പ് ചേർത്ത് മികിസ് ചെയ്ത് അരച്ച് ചേർക്കാം. പിന്നീട് കുരുമുളക് പൊടിയും ഗരംമസാലപ്പൊടിയം ചേർത്ത് മല്ലിയില തൂവി ഉപയോഗിക്കാവുന്നതാണ്.