ഇവ പച്ചക്കറികളെന്ന് കരുതിയെങ്കിൽ തെറ്റി!; പഴങ്ങളാണ്, അറിയാം

  1. Home
  2. Lifestyle

ഇവ പച്ചക്കറികളെന്ന് കരുതിയെങ്കിൽ തെറ്റി!; പഴങ്ങളാണ്, അറിയാം

vegetable


പച്ചക്കറികൾ എന്ന് നാം തെറ്റിദ്ധരിച്ച ചില പഴങ്ങളെ പരിചയപ്പെട്ടാലോ?

മത്തങ്ങ
മത്തങ്ങ യഥാർത്ഥത്തിൽ ഒരു പഴമാണ്. മത്തങ്ങയുടെ പൂക്കളിൽ നിന്നാണ് മത്തങ്ങകൾ വികസിക്കുന്നത്. കറികളിലും മറ്റും ചേർക്കുന്നുണ്ടെങ്കിലും മത്തങ്ങ ശരിക്കും ഒരു ഫലവർഗ്ഗമാണ്.

വെണ്ടയ്ക്ക
വെണ്ടയ്ക്ക നമ്മുടെ ദൈനംദിന ഭക്ഷണത്തിൻറെ ഭാഗമാണ്. വൈറ്റമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം, അയൺ, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. കണ്ടാൽ പച്ചക്കറിയുടെ എല്ലാവിധ ലക്ഷണങ്ങളും ഉണ്ടെങ്കിലും, വെണ്ടയ്ക്കയും പച്ചക്കറി അല്ല, പഴമാണ്.

വഴുതനങ്ങ
വിറ്റാമിൻ സി, കെ, ബി, പൊട്ടാസ്യം, കോപ്പർ, കാത്സ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ വഴുതനങ്ങയും പഴമാണ്, പച്ചക്കറിയല്ല. ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്ന ആൻറിഓക്‌സിഡൻറുകളും ദഹനത്തെ സഹായിക്കുന്ന നാരുകളും എല്ലുകൾക്ക് ശക്തി നൽകുന്ന ഫീനോളിക് സംയുക്തങ്ങളും വിളർച്ച തടയുന്ന ഇരുമ്പുമെല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

തക്കാളി
തക്കാളി കണ്ടാൽത്തന്നെ പഴമെന്നു തോന്നുമെങ്കിലും പച്ചക്കറിയായാണ് നമ്മൾ ഇതിനെ പരിഗണിക്കുന്നത്. ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയ തക്കാളി, ഹൃദ്രോഗം, ന്യൂറോ ഡിജെനറേറ്റീവ് രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. തക്കാളിയിലെ സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്റ്റിൻ നാരുകൾ എന്നിവ വിവിധ ദഹന പ്രശ്‌നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. തക്കാളിയും ശരിക്കും ഒരു പഴമാണ്.

കക്കിരിക്ക
ചർമ്മപ്രശ്‌നങ്ങൾക്കും മുടി കൊഴിച്ചിലിനും അമിതവണ്ണത്തിനുമെല്ലാം മികച്ചതാണ് കക്കിരിക്ക. കുറഞ്ഞ കലോറി, ലയിക്കുന്ന നാരുകൾ, ജലത്തിന്റെ അംശം, ധാരാളം മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയെല്ലാം ഇതിൻറെ സവിശേഷതകളാണ്. പൊട്ടാസ്യം, നാരുകൾ, മഗ്‌നീഷ്യം, മാംഗനീസ്, വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. രക്തസമ്മർദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനും കക്കിരിക്ക സഹായിക്കും. ഇത്രയേറെ ഗുണങ്ങളുള്ള കക്കിരിക്കയും യഥാർത്ഥത്തിൽ ഒരു പഴമാണ്.