ഉച്ചയൂണിന് രുചികൂട്ടാൻ വെണ്ടക്ക മപ്പാസ്; രുചിയിൽ റെഡിയാക്കാം

  1. Home
  2. Lifestyle

ഉച്ചയൂണിന് രുചികൂട്ടാൻ വെണ്ടക്ക മപ്പാസ്; രുചിയിൽ റെഡിയാക്കാം

mappas


വെണ്ടക്ക മപ്പാസ് തയാറാക്കുന്ന വിധം.

ചേരുവകൾ
വെണ്ടക്ക - 200g
സവാള - 1 വലുത്
തക്കാളി - 1
ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടീസ്പൂൺ
പച്ചമുളക് - 2 എണ്ണം
ചുവന്നുള്ളി - 2
തേങ്ങയുടെ ഒന്നാംപാൽ - 1 കപ്പ്
തേങ്ങയുടെ രണ്ടാംപാൽ - 2 കപ്പ്
മുളകുപൊടി - 1 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 2+1 ടേബിൾസ്പൂൺ
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം
ഒരു ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞ വെണ്ടക്ക 2 മിനിറ്റ് വഴറ്റി മാറ്റി വെക്കുക. ബാക്കിയുള്ള എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് 1 മിനിറ്റ് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ സവാള കൂടെ ചേർത്ത് ചുവക്കെ വഴറ്റുക. പൊടികൾ ഓരോന്നായി ചേർത്ത് കൊടുക്കുക. മൂത്ത് വരുമ്പോൾ അരിഞ്ഞ തക്കാളി ചേർത്ത് യോജിപ്പിക്കുക.
ശേഷം തേങ്ങയുടെ രണ്ടാംപാൽ ചേർക്കുക. തിളച്ചു വരുമ്പോൾ വഴറ്റി മാറ്റി വച്ചിരിക്കുന്ന വെണ്ടക്കയും പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. വെണ്ടക്ക നന്നായി വെന്ത് ചാറു കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്ത് തിളച്ചു വരും മുൻപ് തീ അണക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിൽ ചേർക്കുക. ചോറിനൊപ്പം വിളമ്പാം.