ബേക്കറി സ്റ്റൈൽ വെട്ടു കേക്ക് തയാറാക്കാം; ചായയ്ക്കൊപ്പം ബെസ്റ്റാണ്
നല്ല കിടിലൻ രുചിയിൽ നമുക്ക് വീട്ടിൽ തന്നെ വെട്ട് കേക്ക് തയ്യാറാക്കാം.
ചേരുവകൾ
മൈദ - അരക്കിലോ
റവ - രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - അര സ്പൂൺ
ഉപ്പ് - ഒരു നുള്ള്
ബേക്കിംഗ് പൗഡർ - അര ടീസ്പൂൺ
മുട്ട - 3 എണ്ണം
ഏലക്ക പൊടിച്ചത് - ഒരു ടേബിൾ സ്പൂൺ
നെയ്യ് - മൂന്ന് ടേബിൾ സ്പൂൺ
പഞ്ചസാര- ഒന്നേകാൽ കപ്പ്
വനില എസ്സൻസ് - ആവശ്യമെങ്കിൽ മാത്രം മൂന്ന് തുള്ളി
തയാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തിൽ മൈദ, മഞ്ഞൾപ്പൊടി, ഉപ്പ് ബേക്കിംഗ് പൗഡ എന്നിവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം മുട്ട, ഏലക്കായപ്പൊടി, നെയ്യ്, പഞ്ചസാര, വനില എസ്സൻസ് എന്നിവ നല്ലതുപോലെ മിക്സിയിൽ അടിച്ചെടുക്കണം. പിന്നീട് ഇവ തയ്യാറാക്കി വെച്ചിരിക്കുന്ന പൊടിയിലേക്ക് ചേർക്കാം. ശേഷം ഇത് നല്ലതുപോലെ കുഴച്ചെടുക്കാം. ചപ്പാത്തി പരുവത്തിൽ കുഴച്ചെടുത്തതിന് ശേഷം ഇത് ഒന്നര മണിക്കൂറോളം മാറ്റി വെക്കണം.
ഒന്നര മണിക്കൂറിന് ശേഷം ഇത് ഒന്ന് കൂടി കുഴച്ചതിന് ശേഷം കട്ലറ്റ് ഷേപ്പിലേക്ക് മാറ്റുക. പിന്നീട് ഇത് കത്തി വെച്ച് ചെറുതായി വരകൾ ഇടുക. പിന്നീട് ചൂടായ എണ്ണയിൽ പതുക്കെ വറുത്ത് കോരണം. മീഡിയം തീയ്യിൽ വേണം വേവിച്ചെടുക്കുന്നതിന്. ഇത് ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ കോരി മാറ്റണം. നല്ല കിടിലൻ ടേസ്റ്റിൽ വെട്ടുകേക്ക് തയാർ