'ഹോസ്റ്റൽ ബിരിയാണി' തയാറാക്കാം കെറ്റിൽ മാത്രം മതി!; ഓൺലൈനിൽ വൈറലായി റെസിപ്പി

  1. Home
  2. Lifestyle

'ഹോസ്റ്റൽ ബിരിയാണി' തയാറാക്കാം കെറ്റിൽ മാത്രം മതി!; ഓൺലൈനിൽ വൈറലായി റെസിപ്പി

kettle


വിവിധതരം ബിരിയാണികൾ നമ്മുടെ നാട്ടിൽ സുലഭമാണ്. ഹൈദരാബാദ് ദം ബിരിയാണി, തലശേരി ബിരിയാണി, മലബാർ ബിരിയാണി, കോഴിക്കോടൻ ബിരിയാണി അങ്ങനെ പോകുന്നു  ബിരിയാണികൾ. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണു കഴിഞ്ഞദിവസം ഓൺലൈനിൽ തരംഗമായി മാറിയ ബിരിയാണി അതിനെ 'ഹോസ്റ്റൽ ബിരിയാണി' എന്നു വിളിക്കാം.

'ഹോസ്റ്റൽ ബിരിയാണി' തയാറാക്കാൻ അടുക്കള വേണ്ട എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. കാരണം, പരിമിത സൗകര്യമുള്ള ഹോസ്റ്റലിൽ തയാറാക്കുന്ന ബിരിയാണി ആണിത്. ഇതിൻറെ പാചകവിധി നിങ്ങൾക്കൊരിക്കലും പരിചയമുണ്ടാകില്ല. ബിരിയാണി തയാറാക്കൻ പ്രഷർ കുക്കറോ, ഗ്യാസ് അടുപ്പോ, ചെമ്പോ, മറ്റു വലിയ പാത്രങ്ങളോ ആവശ്യമില്ല. വെള്ളം തിളപ്പിക്കാനുപയോഗിക്കുന്ന കെറ്റിൽ മാത്രം ഉപയോഗിച്ചാണ് ബിരിയാണി തയാറാക്കുന്നത്. 

കെറ്റിൽ കിച്ചണിനു പേരുകേട്ട ഉജാല മൗര്യ എന്ന പെൺകുട്ടിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തത്. ഉജാല ആദ്യം കെറ്റിലിൽ വെള്ളമൊഴിച്ച് സവാള, തക്കാളി തുടങ്ങിയ പച്ചക്കറികൾ വേവിച്ചു. പിന്നീട് ബിരിയാണി അരി വേവിച്ചു. പിന്നീട് ചേരുവകളെല്ലാം ചേർത്ത് ബിരിയാണി തയാറാക്കി. തുടർന്ന്, രുചികരമായ ബിരിയാണി ഉജാല പ്ലേറ്റിലേക്ക് വിളമ്പി. 

ഹോസ്റ്റലിൽ താമസിച്ചവർക്ക് മേട്രൺ അറിയാതെ ഇത്തരത്തിലുള്ള 'പാചകവിദ്യ'കൾ അറിയാമെന്ന് ഉജാല പറയുന്നു.