എത്ര നരച്ച മുടിയും കറുപ്പിക്കാം; വെളിച്ചെണ്ണയ്‌ക്കൊപ്പം ഇവ ചേർത്താൽ മതി
മുടിക്ക് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ആദ്യ ഉപയോഗത്തിൽ തന്നെ മുടി കറുപ്പിക്കാൻ കഴിയുന്ന ഒരു ഡെെ നോക്കിയാലോ. കെമിക്കൽ ഒന്നും ഉപയോഗിക്കാതെ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും.
ആവശ്യമായ സാധനങ്ങൾ
തെെര്
കാപ്പിപ്പൊടി
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. തുരുമ്പിച്ച ചീനച്ചട്ടി കൂടുതൽ ഫലം നൽകും. അതിലേക്ക് നിങ്ങൾക്ക് ആവശ്യമായ അളവ് കാപ്പിപ്പൊടിയും അതിന്റെ അതേ അളവ് വെളിച്ചെണ്ണയും ചേർത്ത് കെെ ഉപയോഗിച്ച് നല്ലപോലെ ഇവ യോജിപ്പിക്കുക. ശേഷം അതിലേക്ക് അവശ്യത്തിന് തെെര് കൂടി ചേർത്ത് വീണ്ടും യോജിപ്പിക്കണം. നല്ലപോലെ യോജിപ്പിച്ച ശേഷം ഇത് അരമണിക്കൂർ അടച്ച് വയ്ക്കുക. എന്നിട്ട് നരച്ച മുടിയിൽ ഇത് തേച്ച് പിടിപ്പിക്കാം. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് താളി ഉപയോഗിച്ച് തല കഴുകുക. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണാം.