രാമശ്ശേരി ഇഡലിയുടെ രുചി വൈഭവം അറിയണോ ? എന്നാൽ ഇവിടെ വരു

രാമശ്ശേരി ഇഡലിയുടെ രുചി വൈഭവം ഒന്ന് വെറെ തന്നെ. വിറകടുപ്പിലാണ് ഇന്നും ഇവര്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്. അതും പുളിമരത്തിന്റെ വിറകുമാത്രമായിരുന്നത്രെ ആദ്യകാലങ്ങളില്‍ തീകൂട്ടാന്‍ ഉപയോഗിച്ചിരുന്നത്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാല്‍ രാമശ്ശേരി ഇഡ്ഡലി, ഇത് തയാറാക്കുന്ന കാഴ്ച തന്നെ വളരെ മനോഹരമാണ്. മണ്‍പാത്രത്തിലാണ് ഉണ്ടാക്കുന്നത്. മുകളിൽ തുണവിരിച്ച ശേഷം മാവൊഴിച്ചെടുക്കും. ഇങ്ങനെ അഞ്ചെണ്ണംവരെ ഒരു തട്ടിൽ വെക്കാം
ഇതെല്ലാംകൂടെ ആവി പുറത്തുപോകാത്ത രീതിയില്‍ ഒരു പാത്രംകൊണ്ട് മൂടും. ആവിയില്‍ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഓരോന്നായി ഇളക്കിയെടുക്കും. ഇഡ്ഡലിയുണ്ടാക്കാന്‍ പൊന്നി അരി മാത്രമാണ് ഉപയോഗിക്കുക. സാധാരണ ഇഡ്ഡലി പോലെ ഇതു വൈകുന്നേരമാകുമ്പോഴും അതേ രുചിയുണ്ടാവും. 24 മണിക്കൂര്‍ വരെ ഒരു കേടുപാടും രുചിവ്യത്യാസവുമില്ലാതെയിരിക്കും.വാങ്ങുന്ന മണ്‍പാത്രങ്ങള്‍ പെട്ടെന്ന് പൊട്ടാന്‍ തുടങ്ങിയതോടെ അലൂമിനിയം പാത്രങ്ങള്‍ സ്ഥാനം കൈയടക്കാന്‍ തുടങ്ങിയിട്ടുണ്ട് പുളിവിറക് എന്ന സങ്കല്‍പ്പവും ഇപ്പോള്‍ നടക്കുന്നില്ല. അരിയും ഉഴുന്നുമെല്ലാം രാസവളങ്ങളുടെ സന്തതികളുമായതോടെ രാമശ്ശേരി ഇഡ്ഡലിയുടെ ഗുണനിലവാരം അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് ഉണ്ടാക്കുന്നവര്‍തന്നെ പറയുന്നു.