ടൂത്ത് പേസ്റ്റിൽ കളർ കോഡോ?; ഈ നിറങ്ങളുടെ അർത്ഥം അറിയാം, ശ്രദ്ധ വേണം

  1. Home
  2. Lifestyle

ടൂത്ത് പേസ്റ്റിൽ കളർ കോഡോ?; ഈ നിറങ്ങളുടെ അർത്ഥം അറിയാം, ശ്രദ്ധ വേണം

tiooth


ദന്ത സംരക്ഷണത്തിനായി ടൂത്ത് പേസ്റ്റ് വാങ്ങുമ്പോൾ മിക്ക ആളുകളും അതിലെ ചേരുവകൾ, കാലഹരണ തീയതി, ആരോഗ്യ ഗുണങ്ങൾ, രുചി എന്നിവയെല്ലാം പരിഗണിക്കുന്നു. എന്നാൽ ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ താഴെ ഒരു നിറം രേഖപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറം നിങ്ങളോട് ആ ടൂത്ത്‌പേസ്റ്റിനെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞുതരുന്നുണ്ട്. ഈ കളർ കോഡുകളുടെ അർത്ഥം എന്താണെന്ന് അറിയാം.

ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ കളർ കോഡുകളെക്കുറിച്ച് പല വ്യാജ സന്ദേശങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. നിങ്ങളുടെ ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ അടിഭാഗം നിങ്ങൾ ശ്രദ്ധയോടെ ശ്രദ്ധിക്കണം. ഓരോ ട്യൂബിനും ഒരു പ്രത്യേക നിറം ചതുരാകൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. കറുപ്പ്, നീല, ചുവപ്പ്, അല്ലെങ്കിൽ പച്ച എന്നിങ്ങനെയുള്ള നിറം നിങ്ങൾക്ക് ടൂത്ത് പേസ്റ്റിന്റെ ട്യൂബുകൾക്ക് താഴെ കാണാം.

പച്ച: പ്രകൃതിദത്തമായത്
നീല: പ്രകൃതിദത്തമായതും, കെമിക്കൽ ചേർത്തതും
ചുവപ്പ്: പ്രകൃതിദത്തം, രാസവസ്തു ചേർത്തത്
കറുപ്പ്: രാസവസ്തുക്കൾ മാത്രം.

ടൂത്ത് പേസ്റ്റിലെ ചേരുവകൾ
മിക്ക ടൂത്ത് പേസ്റ്റുകളിലും ഇനിപ്പറയുന്ന ചേരുവകൾ അടങ്ങിയിരിക്കുന്നു. ഗ്ലിസറോൾ, സൈലിറ്റോൾ, സോർബിറ്റോൾ, കാൽസ്യം കാർബണേറ്റ്, സിലിക്ക, കാർബോക്സിമെതൈൽ സെല്ലുലോസ്, കാരജീനൻസ്, സാന്തൻ ഗം, സോഡിയം സാക്കറിൻ, അസെസൾഫേം കെ എന്നിവ. 

പേസ്റ്റിന് വിവിധ രുചികൾ നൽകാനായി തുളസി, മിന്റ്, കറുവപ്പട്ട പോലെയുള്ള ഫ്ലേവറിംഗ് ഏജന്റുകളും ചേർക്കാറുണ്ട്. ഇതുകൂടാതെ ടൂത്ത് പേസ്റ്റ് പതയാനും സുഗന്ധം എമൽസിഫൈ ചെയ്യാനും സഹായിക്കുന്ന ഒരു സർഫക്ടന്റും അടങ്ങിയിട്ടുണ്ട്. സോഡിയം ലോറൽ സൾഫേറ്റ്, സോഡിയം എൻ-ലോറോയിൽ സാർകോസിനേറ്റ്, ഫ്ളൂറൈഡ് എന്നിവയുമുണ്ട്.

കളർ കോഡിൽ 
ടൂത്ത് പേസ്റ്റ് ട്യൂബുകളിലെ കോഡുകളെക്കുറിച്ചുള്ള കാര്യങ്ങൾ ശരിയാണ്. എന്നാൽ അത് ശരിക്കും അർത്ഥമാക്കുന്നത് മറ്റൊന്നാണ്. നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ എന്താണെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ട്യൂബിൽ അച്ചടിച്ചിരിക്കുന്ന ചേരുവകൾ വായിച്ചുനോക്കുക. സംശയമുണ്ടെങ്കിൽ, അമേരിക്കൻ ഡെന്റൽ അസോസിയേഷൻ സ്വീകാര്യതയുള്ള ഒരു ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുക. നിങ്ങളുടെ പല്ലുകൾക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും സുരക്ഷിതവും ഫലപ്രദവുമാണെന്ന് പരിശോധിച്ച് തെളിയിക്കപ്പെട്ടതാണ് എഡിഎ സീൽ ചെയ്ത ടൂത്ത് പേസ്റ്റുകൾ.

ടൂത്ത് പേസ്റ്റിന്റെ തരങ്ങൾ
പല്ല് വെളുപ്പിക്കുന്നതിനും കറ നീക്കം ചെയ്യുന്നതിനുമായി ടൂത്ത് പേസ്റ്റിൽ കാൽസ്യം പെറോക്സൈഡ് അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയിട്ടുണ്ട്. സെൻസിറ്റീവ് പല്ലുകളുളളവർക്ക് ടൂത്ത് പേസ്റ്റിൽ പൊട്ടാസ്യം നൈട്രേറ്റ് അല്ലെങ്കിൽ സ്ട്രോൺഷ്യം ക്ലോറൈഡ് പോലെയുള്ള ഡിസെൻസിറ്റൈസിംഗ് ഏജന്റ് ഉൾപ്പെടുന്നു. നിങ്ങൾ എപ്പോഴെങ്കിലും ചൂടുള്ള കാപ്പിയോ ഐസ്‌ക്രീമോ കഴിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റ് നിങ്ങൾക്ക് അനുയോജ്യമായിരിക്കും.

കുട്ടികൾക്കുള്ള ടൂത്ത് പേസ്റ്റ്
കുട്ടികളുടെ ടൂത്ത് പേസ്റ്റിൽ പ്രായപൂർത്തിയായവർക്കുള്ള ടൂത്ത് പേസ്റ്റുകളേക്കാൾ കുറവ് അളവിലാണ് ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ളത്. കാരണം അവർ പേസ്റ്റ് ആകസ്മികമായി വിഴുങ്ങാനുള്ള സാധ്യതയുണ്ട്. അധിക ഫ്ളൂറൈഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ഡെന്റൽ ഫ്ളൂറോസിസിന് കാരണമാവുകയും ചെയ്യും.

ഫ്ളൂറൈഡ് രഹിതം
വായുടെയും പല്ലിന്റെയും ആരോഗ്യത്തിന് ഫ്ളൂറൈഡിന്റെ ഗുണം പ്രധാനമാണ്. എന്നിരുന്നാലും ചില ഉപഭോക്താക്കൾ ഫ്ളൂറൈഡ് രഹിത ടൂത്ത് പേസ്റ്റുകൾ തിരഞ്ഞെടുക്കുന്നു. ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റ് നിങ്ങളുടെ പല്ലുകൾ വൃത്തിയാക്കാൻ സഹായിക്കും, പക്ഷേ ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ അവ അത്ര കണ്ട് ഫലം ചെയ്യില്ല.

ശ്രദ്ധിക്കണം
പ്രകൃതിദത്തമാണെന്ന് പറഞ്ഞാൽ പോലും എല്ലാ പേസ്റ്റും കെമിക്കൽ ആണ്. ട്യൂബിന്റെ അടിയിലുള്ള കളർ കോഡ് നിങ്ങൾക്ക് പൂർണ്ണമായും അവഗണിക്കാം. അത് ടൂത്ത് പേസ്റ്റിന്റെ ഉള്ളടക്കത്തെ കുറിച്ച് ഒന്നും അർത്ഥമാക്കുന്നില്ല. ഒരു ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ എഡിഎ മുദ്ര, എക്സ്പയറി ഡേറ്റ് എന്നിവ പ്രധാനമായും ശ്രദ്ധിക്കുക. ഫ്‌ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകളാണ് കാവിറ്റി തടയാൻ ഏറ്റവും ഫലപ്രദം.