വൈറ്റമിൻ ഗുളിക ആവശ്യത്തിലേറെ കഴിച്ചാൽ എന്ത് സംഭവിക്കും?; അറിയാം

  1. Home
  2. Lifestyle

വൈറ്റമിൻ ഗുളിക ആവശ്യത്തിലേറെ കഴിച്ചാൽ എന്ത് സംഭവിക്കും?; അറിയാം

medicine


വിറ്റാമിനുകൾ നമ്മുടെ ശരീരം നന്നായി പ്രവർത്തിക്കാൻ ആവശ്യമാണ്. നമുക്കാവശ്യമായ വൈറ്റമിനുകള്‍ നാം കണ്ടെത്തുന്നത് അധികവും ഭക്ഷണത്തിലൂടെ തന്നെയാണ്. ഭക്ഷണത്തിൽ നിന്ന് ശരിയായ അളവിൽ വിറ്റാമിനുകൾ ലഭിക്കാതെ വരുമ്പോഴാണ്, ഡോക്ടർമാർ സപ്ലിമെന്‍റുകൾ നിർദേശിക്കാറുള്ളത്. എന്നാൽ, ഡോക്ടറുടെ നിർദേശമനുസരിച്ച് അല്ലാതെ സ്വന്തമായി വിറ്റാമിൻ ഗുളിക വാങ്ങി കഴിക്കുന്നത് ചിലപ്പോഴെങ്കിലും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

മള്‍ട്ടിവൈറ്റമിൻ ഗുളികകള്‍ അധികമെത്തുമ്പോള്‍ വൈറ്റമിൻ-എ, വൈറ്റമിൻ-ഡി, വൈറ്റമിൻ- ഇ, വൈറ്റമിൻ- കെ എന്നിങ്ങനെയുള്ള വൈറ്റമിനുകള്‍ (ഫാറ്റ് സൊല്യൂബിള്‍ വൈറ്റമിനുകള്‍) ശരീരത്തില്‍ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് തലകറക്കം, ചര്‍മ്മത്തില്‍ വ്യത്യാസം, ഓക്കാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കും ഗുരുതരമാകുന്ന കേസുകളില്‍ കരള്‍ പോലുള്ള ചില അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും എല്ല് വേദനയ്‌ക്ക് കാരണമാവുകയും ചെയ്യാം.

മള്‍ട്ടിവൈറ്റമിനുകള്‍ അധികമാകുമ്പോള്‍ അത് ദഹനപ്രശ്നങ്ങളിലേക്കും നയിക്കാം. ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും അളവ് കൂടുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. വയറിളക്കം, വയറുവേദന, ഓക്കാനം എല്ലാം ഇങ്ങനെ വരാം.

വിറ്റാമിൻ എ – അമിതമായി കഴിക്കുന്നത് നേരിയ ഓക്കാനം, വയറിന് മുറുക്കം എന്നിവയ്‌ക്ക് കാരണമാകും, ഇത് പരിധിക്ക് മുകളിലാണെങ്കിൽ അത് കോമയ്‌ക്കും മരണത്തിനും കാരണമാകും. ഒരിക്കൽ പോലും 200 മില്ലിഗ്രാം വിറ്റാമിൻ എ കഴിച്ചാൽ ഹൈപ്പർവിറ്റമിനോസിസ് എ എന്ന ആരോഗ്യപ്രശ്നം ഉണ്ടാകാം ഉണ്ടാകാം.

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തില്‍ കല്ല് വരുന്നതിലേക്കും വൈറ്റമിനുകള്‍ അമിതമാകുന്നത് നയിക്കും. വൈറ്റമിൻ-സി, വൈറ്റമിൻ-ഡി എന്നിവ അമിതമാകുന്നത് ചിലരില്‍ മൂത്രത്തില്‍ കല്ലിന് കാരണമാകാം.

വൈറ്റമിനുകള്‍ അമിതമായി ശരീരത്തിലെത്തുമ്പോള്‍ അത് നമ്മള്‍ കഴിക്കുന്ന ചില മരുന്നുകളുമായി പ്രവര്‍ത്തിച്ച് പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ വൈറ്റമിൻ ഗുളികകള്‍ എടുക്കുമ്പോഴും അതിനൊപ്പം മറ്റ് മരുന്നുകള്‍ ഏതെങ്കിലും എടുക്കുമ്പോഴും ഡോക്ടറുടെ നിര്‍ദേശം കൃത്യമായും തേടേണ്ടതാണ്.

വിറ്റാമിൻ സി – വിറ്റാമിൻ സിയുടെ അമിത ഉപഭോഗം വയറിളക്കം, വയറുവേദന, ഓക്കാനം, ഛർദ്ദി, മൈഗ്രെയ്ൻ എന്നിവയ്‌ക്ക് കാരണമാകും.