ആരോഗ്യത്തിന് സെക്സും നിർണായകം; സെക്സ് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?: അറിയാം

  1. Home
  2. Lifestyle

ആരോഗ്യത്തിന് സെക്സും നിർണായകം; സെക്സ് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?: അറിയാം

sex


ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സെക്സും നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, ചിലപ്പോഴൊക്കെ പലവിധ കാരണങ്ങളാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽനിന്ന് വിട്ടുനിൽക്കേണ്ടിവരും. സെക്സിൽനിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിട്ടുണ്ടോ?. സെക്സ് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഓക്‌സിടോസിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുമെന്ന് മുംബൈ റെയിൽവേ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.സോനം സിംപത്വാർ പറഞ്ഞു. ഓക്സിടോസിൻ, പലപ്പോഴും "ലവ് ഹോർമോൺ" എന്ന് വിളിക്കപ്പെടുന്നു, ഇത് ബന്ധങ്ങളിലെ അടുപ്പത്തിന്റെയും ആനന്ദത്തിന്റെയും വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. യോനിയുടെ ആരോഗ്യത്തിലും ലിബിഡോയിലും ഈസ്ട്രജൻ നിർണായക പങ്ക് വഹിക്കുന്നു. സെക്സ് നിർത്തുമ്പോൾ ഈ ഹോർമോണുകളുടെ ഉത്പാദനത്തിന്റെ അളവ് കുറഞ്ഞേക്കാം. ഇത് മാനസികാവസ്ഥയെയും ഊർജത്തെയും ഭാവിയിൽ ലൈംഗികതയോടുള്ള ആഗ്രഹത്തെയും പോലും ബാധിച്ചേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെക്സ് കുറയുന്നത് യോനിയിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകും. കാലക്രമേണ യോനിയിലെ ലൂബ്രിക്കേഷനും ഇലാസ്തികതയും കുറയുന്നതിന് കാരണമാകും. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അസ്വസ്ഥതയ്ക്ക് ഇടയാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. ലൈംഗിക ബന്ധത്തിൽ പതിവായി ഏർപ്പെടുന്നത് മാനസിക സമ്മർദം കുറയ്ക്കുമെന്ന് അവർ വ്യക്തമാക്കി. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തിയാൽ സമ്മർദവും ഉത്കണ്ഠയും അനുഭവപ്പെടാമെന്നും അവർ പറഞ്ഞു.

സെക്സ് നിർത്തുന്നത് ശാരീരിക അവസ്ഥവകൾക്കു പുറമേ മാനസികമായും ബാധിക്കും. സെക്സ് സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ചില നല്ല ഹോർമോണുകളുടെ അഭാവം പങ്കാളിയുമായുള്ള അടുപ്പം കുറയാനുള്ള സാധ്യതയും മാനസികാവസ്ഥയിലെ മാറ്റത്തിനും ആത്മാഭിമാനം കുറയുന്നതിനും ഉത്കണ്ഠയ്ക്കും കാരണമാകുമെന്ന് അവർ വ്യക്തമാക്കി.

നിങ്ങളൊരു ബന്ധത്തിലാണെങ്കിൽ, സെക്സിൽനിന്ന് ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പങ്കാളിയുമായി തുറന്നു സംസാരിക്കുക. നിങ്ങളുടെ മാറ്റത്തിനു പിന്നിലെ കാരണം സംസാരിക്കുക. ഇതിലൂടെ തെറ്റിദ്ധാരണകളും മാനസികമായുള്ള അകൽച്ചയും ഒഴിവാക്കാം. സെക്സ് നിർത്തുമ്പോൾ വൈകാരികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ, ആരോഗ്യ വിദഗ്ധരിൽനിന്ന് പ്രൊഫഷണൽ സഹായം തേടാനും അവർ നിർദേശിച്ചു.