ലൈംഗികത ഇല്ലെങ്കില്‍ മനസിനും ശരീരത്തിനും എന്ത് സംഭവിക്കും?; അറിയാം
ലൈംഗിക ബന്ധത്തിന്റെ അഭാവം പങ്കാളികള്‍ക്കിടയില്‍ വലിയ അകല്‍ച്ചയുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലൈംഗികതയില്‍ പരസ്പരമുള്ള താത്പര്യങ്ങളും ഇഷ്ടക്കേടുകളും തുറന്ന് സംസാരിക്കാന്‍ പങ്കാളികള്‍ തയ്യാറാകണം. ഒരാളുടെ താത്പര്യം പങ്കാളിക്ക് അനിഷ്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ കാലക്രമേണ അത് ലൈംഗിക വൈകൃതമായി മാറിയേക്കാം.
ഇത്തരത്തില്‍ ലൈംഗിക വൈകൃതം രൂപ്പെട്ട് കഴിഞ്ഞാല്‍ അത് പങ്കാളിയോട് മാനസികമായി അകല്‍ച്ചയും വെറുപ്പുമുണ്ടാകാനും സ്വന്തം ശരീരത്തോട് പോലും വെറുപ്പ് തോന്നാനും തുടങ്ങും. അതുകൊണ്ട് തന്നെ പരസ്പരമുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ പ്രധാനമാണ് ലൈംഗിക രോഗങ്ങള്‍ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയെന്നത്. ഇന്ത്യയില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം വളരെ കുറവാണ്. ഇത്തരം ഉറകള്‍ ഉപയോഗിക്കുന്നതിലൂടെ രോഗങ്ങളെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ കഴിയും.
രോഗം തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പങ്കാളിയോട് തുറന്ന് സംസാരിക്കാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും അവ വരാതെ തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നാല്‍ ഒരു വ്യക്തിക്ക് അയാളുെടയും പങ്കാളിയുടെയും ലൈംഗികാരോഗ്യം നിലനിര്‍ത്താന്‍ കഴിയും. ലൈംഗികത പൂര്‍ണമായും ഇല്ലാതായാല്‍ അത് ഒരു വ്യക്തിക്ക് പങ്കാളിയോടുള്ള മാനസിക അടുപ്പത്തെപ്പോലും ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ദമ്പതികള്‍ക്കിടയില്‍ ലൈംഗിക ബന്ധങ്ങളുടെ കുറവും ഒട്ടും ലൈംഗിക ബന്ധം ഇല്ലാതെ വരുന്നതും പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുക, ദേഷ്യം, നിരാശ തുടങ്ങിയ വികാരങ്ങള്‍, വിഷാദം, ഉത്കണ്ഠ, ആത്മവിശ്വാസം കുറയുക, പങ്കാളിയോടുള്ള ഇണക്കക്കുറവ്, ബന്ധത്തിലെ അസന്തുഷ്ടി തുടങ്ങിയവയാണ് സ്ഥിരമായി കണ്ടുവരുന്ന പ്രശ്‌നങ്ങള്‍.
അതുപോലെ തന്നെ അമിതമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്. അപൂര്‍ണ്ണമായ അറിവോ മിഥ്യാധാരണയോ ലൈംഗിക വൈകൃതങ്ങളിലേക്കോ മറ്റു സ്വഭാവ വൈകൃതങ്ങളിലേക്കോ നയിച്ചേക്കാം. രതി വൈകൃതങ്ങളും ലൈംഗിക അതിപ്രസരവും സ്വാഭാവികമായ സാമൂഹിക ജീവിതം താറുമാറാക്കും എന്നതില്‍ സംശയമില്ല. പങ്കാളികളില്‍ ആര്‍ക്കെങ്കിലും ലൈംഗിക വൈകൃതങ്ങളോ ലൈംഗിക താത്പര്യ കുറവുകളോ ഉണ്ടെകില്‍ അത് എത്രയും വേഗം പരസ്പരം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതും പ്രധാനമാണ്.