മീനിനൊക്കെ എന്താ വില; മീനില്ലാതെ ഒരു മീൻ കറി ഉണ്ടാക്കിയാലോ ?

  1. Home
  2. Lifestyle

മീനിനൊക്കെ എന്താ വില; മീനില്ലാതെ ഒരു മീൻ കറി ഉണ്ടാക്കിയാലോ ?

MEEN CURRY


മീനിനൊക്കെ ഇപ്പോൾ എന്താ വില. മീൻ നമുക്ക് നിർബന്ധമാണ് താനും. എന്നാൽ മീൻകറിയുടെ അതേ രുചിയിൽ മീൻ ഇല്ലാതെ ഒരു കറിയായലോ ? 

ചേരുവകള്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഉലുവ- അര ടീസ്‌പൂണ്‍
ഇഞ്ചി – 1 കഷ്ണം
ചെറിയ ഉള്ളി – 7 എണ്ണം
സവാള – ഒന്നിന്റെ പകുതി
പച്ചമുളക് -2 എണ്ണം കീറിയത്
തക്കാളി – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്‌പൂണ്‍
മല്ലിപ്പൊടി -ഒരു ടീസ്‌പൂണ്‍
മുളകുപ്പൊടി – 2 ടീസ്‌പൂണ്‍
പുളി വെള്ളം – ആവശ്യത്തിന്
‌കറുക് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാക്കുക. ചട്ടി നന്നായി ചൂടായി കഴിഞ്ഞാല്‍ എണ്ണ ഒഴിക്കുക. ഇതിലേയ്ക്ക് ഉലുവ ചേർത്ത് പൊട്ടിവരുമ്ബോള്‍ അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് ചൂടാക്കണം. ശേഷം ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, സവാള എന്നിവകൂടി ചേർത്ത് വഴറ്റിയെടുക്കുക. ശേഷം എല്ലാം നന്നായി വഴണ്ട് കഴിയുമ്പോൾ പച്ചമുളക്, തക്കാളി കഷ്ണങ്ങളാക്കിയത്, ഉപ്പ് എന്നിവകൂടി ചേർത്ത് വഴറ്റുക. ശേഷം മിക്‌സി ജാറില്‍ മീൻകറിക്ക് ആവശ്യമായ തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവകൂടി ചേർത്ത് അരച്ചെടുക്കുക. 

ശേഷം ഈ അരപ്പ് നേരത്തെ വഴറ്റിവച്ചിരിക്കുന്നവയില്‍ ചേർത്ത് തിളപ്പിക്കുക. അരപ്പില്‍ വെള്ളം ചേർക്കാതെ വഴറ്റിയതിനുശേഷം അവസാനം വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം ഇതിലേയ്ക്ക് പുളി വെള്ളം കൂടി ചേർക്കണം. കറി നന്നായി തിളച്ചുകഴിഞ്ഞാല്‍ കടുക് പൊട്ടിച്ച്‌ താളിച്ച്‌ എടുക്കുക. മീനില്ലാത്ത മീൻ കറി തയ്യാർ.