ഗോതമ്പുപൊടിയും മിച്ചം വന്ന ചോറും മതി; സോഫ്റ്റ് പൂരി റെഡിയാക്കാം

  1. Home
  2. Lifestyle

ഗോതമ്പുപൊടിയും മിച്ചം വന്ന ചോറും മതി; സോഫ്റ്റ് പൂരി റെഡിയാക്കാം

recipe


പൂരി ഈസിയായി തയാറാക്കുന്നതെന്നു നോക്കാം.

ചേരുവകൾ
ചോറ് - 2 കപ്പ്
ഗോതമ്പുപൊടി - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
ഗോതമ്പുപൊടിയും ചോറും ഉപ്പും എണ്ണയും കൂടി ഒരു പാത്രത്തിലാക്കി നല്ലതു പോലെ ഇളക്കി കൊടുക്കുക.
ശേഷം ഇത് മിക്‌സിയുടെ ചെറിയ ജാറിൽ കുറേശ്ശെ ഇട്ട് പൾസ്  മോഡിൽ അടിച്ചെടുക്കുക. പെട്ടെന്നു  തന്നെ ഇത് കുഴഞ്ഞു കിട്ടും. കൈയിൽ കുറച്ചു എണ്ണ തേച്ച് ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു പൂരി ഉണ്ടാക്കാം. ചൂടായ എണ്ണയിൽ വറുത്തു കോരാം.