അരി കുതിർക്കാൻ മറന്ന് പോയോ?; ഈ ദോശ തയാറാക്കാം, അഞ്ച് മിനിറ്റിൽ

നല്ല കിടിലൻ ഗോതമ്പ് ദോശ തയാറാക്കിയാലോ? അതും വെറും അഞ്ച് മിനിറ്റിൽ.
ചേരുവകൾ
ഗോതമ്പ് പൊടി - അരക്കപ്പ്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
സവാള - ചെറുതായി അരിഞ്ഞത് മൂന്ന്സ്പൂൺ
കാരറ്റ് - ചെറുതായി അരിഞ്ഞത് 2 സ്പൂൺ
വെള്ളം- ഒരു കപ്പ്
തേങ്ങ ചിരകിയത് - അൽപം
പച്ചമുളക് അരിഞ്ഞത് - 1
മല്ലിയില അരിഞ്ഞത് - അൽപം
ഉണക്കമുളക് പൊടിച്ചത് - കാൽ ടിസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി ഇട്ടതിന് ശേഷം ഇതിലേക്ക് വെള്ളം, ഉപ്പ്, തേങ്ങ ചിരകിയതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികൾ നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കണം. അവസാനമായി ഉണക്കമുളക് പൊടിച്ചതും മിക്സ് ചെയ്ത് ഇളക്കി മാറ്റി വെക്കാം. അൽപം എണ്ണയോ നെയ്യോ തൂവി ഒരു പാൻ അടുപ്പിൽ വെച്ച് ഇതിലേക്ക് അൽപം കട്ടിയിൽ തന്നെ ദോശമാവ് എടുത്ത് ഒഴിക്കുക. നല്ലതുപോലെ വെന്തതിന് ശേഷം രണ്ട ഭാഗവും മറിച്ചിട്ടാൽ മതി.