സ്‌പെഷ്യല്‍ ഗോതമ്പ് ദോശ തയാറാക്കി നോക്കൂ; പ്രമേഹത്തെ പ്രതിരോധിക്കാം

  1. Home
  2. Lifestyle

സ്‌പെഷ്യല്‍ ഗോതമ്പ് ദോശ തയാറാക്കി നോക്കൂ; പ്രമേഹത്തെ പ്രതിരോധിക്കാം

dosa


അല്‍പം വ്യത്യസ്തമായ രീതിയില്‍ നമുക്ക് ഗോതമ്പ് ദോശ തയ്യാറാക്കാം.

ചേരുവകള്‍
ഗോതമ്പ് മാവ് - 1 1/2 കപ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യമായ അളവ്
എണ്ണ - ആവശ്യമായ അളവ്

വഴറ്റിയെടുക്കാന്‍
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ്- 1 ടീസ്പൂണ്‍
കടലപ്പരിപ്പ്- 2 ടീസ്പൂണ്‍
പച്ചമുളക് - 1 (പൊടിയായി നുറുക്കിയത്)
കറിവേപ്പില - അല്‍പം (പൊടിയായി നുറുക്കിയത്)
പെരുങ്കായം - ഒരു നുള്ള്
ഉള്ളി - 2 (പൊടിയായി നുറുക്കിയത്)
മല്ലിയില- ഒരു പിടി (പൊടിയായി നുറുക്കിയത്)

തയാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ ഗോതമ്പ് മാവ് എടുത്ത്, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത്, കുറച്ച് വെള്ളം ഒഴിച്ച് നല്ലതുപോലെ ദോശമാവിന്റെ പരുവത്തില്‍ ആക്കുക. പിന്നെ ഒരു പാന്‍ അടുപ്പില്‍ വെച്ച്, അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി, കടുക്, ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ് എന്നിവ ചേര്‍ത്ത് വറുക്കുക
ശേഷം അതിലേക്ക് പെരുങ്കായപ്പൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. അതിന് ശേഷം പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്ത് അല്‍പം ഉപ്പ് ഇട്ട് രണ്ട് മിനിറ്റ് വഴറ്റിയെടുക്കുക. ശേഷം മല്ലിയില തൂവി ഒരു തവണ കൂടി വഴറ്റി ഗോതമ്പ് മാവിലേക്ക് ചേര്‍ക്കുക. പിന്നീട് ദോശക്കല്ല് വെച്ച് അതിലേക്ക് നല്ലതുപോലെ ഒഴിച്ച് കൊടുത്ത് ദോശയാക്കി എടുക്കുക.