ഇന്ന് രാത്രി ചപ്പാത്തിക്ക് പകരം ഗോതമ്പ് നാന്‍ ആയാലോ?; തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍

  1. Home
  2. Lifestyle

ഇന്ന് രാത്രി ചപ്പാത്തിക്ക് പകരം ഗോതമ്പ് നാന്‍ ആയാലോ?; തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍

Wheat Naan


ഗാര്‍ലിക് നാന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പ് പൊടി -ഒരു കപ്പ്

വെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍

ഇഞ്ചി -ഒരു ടേബിള്‍ സ്പൂണ്‍

എണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി(ചെറുതായി അരിഞ്ഞെടുത്തത്) -5,6 അല്ലി

പച്ചമുളക്(ചെറുതായി അരിഞ്ഞത്)-3 എണ്ണം

ഉപ്പ് -ആവശ്യത്തിന്

വെള്ളം -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രമെടുത്ത് അതിലേക്ക് ഗോതമ്പ് പൊടി, ഉപ്പ്, എണ്ണ എന്നിവയ്‌ക്കൊപ്പം ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്‌ക്കുന്ന പരുവത്തില്‍ മാവ് കുഴച്ചെടുക്കുക.

ഇത് 30 മിനിറ്റ് മാറ്റി വയ്‌ക്കാം.

ഒരു പാനെടുത്ത് അതിലേക്ക് വെണ്ണയെടുത്ത് ചെറുതീയില്‍വെച്ച് ചൂടാക്കുക.

ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് നന്നായി വഴറ്റുക.

നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിന്റെ പകുതിയോളമെടുത്ത് നന്നായി പരത്തിയെടുക്കുക.

ഇതിന് മുകളില്‍ നേരത്തെ തയ്യാറാക്കിവെച്ച ഇഞ്ചി-വെളുത്തുള്ളി കൂട്ട് വിതറി കൊടുക്കുക.

ശേഷം ഇതിന് മുകളിലൂടെ ചപ്പാത്തി റോള്‍ ഉപയോഗിച്ച് ഒന്ന് കൂടി പരത്തുക.

ശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ നാന്‍ വേവിച്ചെടുക്കാം