ഗോതമ്പ് പൊറോട്ട ഇനി വീട്ടിലുണ്ടാക്കാം

  1. Home
  2. Lifestyle

ഗോതമ്പ് പൊറോട്ട ഇനി വീട്ടിലുണ്ടാക്കാം

PAROTA


ഒരുപാട് ലെയറുള്ള ഗോതമ്പ് പൊറോട്ട വീട്ടിലുണ്ടാക്കിയാലോ


ആവശ്യമായ സാധനങ്ങൾ
1. ഗോതമ്പുപൊടി 2 കപ്പ്
2. ഉപ്പ് 1/2 ടീസ്പൂൺ
3. പഞ്ചസാര 1/2 ടേബിൾസ്പൂൺ
4.സൺഫ്ളവർ ഓയിൽ 3 ടേബിൾസ്പൂൺ
5.നെയ്യ് 3 ടേബിൾസ്പൂൺ
6. വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം
ഗോതമ്പുപൊടി ഉപ്പും പഞ്ചസാരയും വെള്ളവും ചേർത്ത് നല്ല മയത്തിൽ അയവിൽ കുഴച്ചെടുക്കുക. നെയ്യും ഓയിലും യോജിപ്പിക്കുക. ഇതിൽ നിന്നും 2 ടേബിൾസ്പൂൺ മാവിൽ ചേർത്ത് 15- 20 മിനിറ്റു കുഴയ്ക്കുക. എണ്ണ തടവിയ മാവ് നനഞ്ഞ തുണി കൊണ്ട് മൂടി 1 മണിക്കൂർ മാറ്റിവയ്ക്കുക. ശേഷം 5 ഉരുളകളാക്കുക. എണ്ണ മിക്സ് മുകളിൽ തടവിയ ശേഷം നനഞ്ഞ തുണി കൊണ്ട് മൂടി 45 മിനിറ്റ് വയ്ക്കുക. 

കനം കുറച്ചു ചതുരാകൃതിയിൽ പരത്തിയെടുക്കുക. മുകളിൽ എണ്ണയുടെ മിക്സ് തടവുക. കുറച്ചു ഗോതമ്പു പൊടി വിതറുക. അതിനു ശേഷം കത്തികൊണ്ട് നീളത്തിലുള്ള നാരുകളായി മുറിക്കുക. എല്ലാം കൂടെ നടുവിലേക്ക് യോജിപ്പിക്കുക. ഒരു അറ്റത്തു നിന്നും ചുരുട്ടിയെടുക്കുക.അഗ്രം അടി ഭാഗത്തു തിരുകി വെക്കുക. 5 എണ്ണവും ഇതുപോലെ ചെയ്തു എണ്ണ തടവി 15 മിനിറ്റ് മൂടിവയ്ക്കുക.

കൈകൊണ്ടു പൂരിയുടെ വലുപ്പത്തിൽ കനം അധികം ഇല്ലാതെ പരത്തി ചൂടായ ദോശക്കല്ലിൽ ചെറുതീയിൽ ചുട്ടെടുക്കുക. ചൂടോടെ ചെറുതായൊന്നു തട്ടികൊടുത്താൽ ലയറുകളായി വരും. സോഫ്റ്റായി ഇരിക്കാൻ പാത്രത്തിൽ ഇട്ട് അടച്ചു വയ്ക്കുക.