രാവിലെ ആഹാരം എപ്പോൾ കഴിക്കണം; എന്തൊക്കെ കഴിക്കാതിരിക്കണം, മെനു തയ്യാറാക്കാം

  1. Home
  2. Lifestyle

രാവിലെ ആഹാരം എപ്പോൾ കഴിക്കണം; എന്തൊക്കെ കഴിക്കാതിരിക്കണം, മെനു തയ്യാറാക്കാം

BREK FAST


 രാവിലെ എഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരിക്കണം. അധികം താമസിയാതെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത് നിങ്ങളുടെ മെറ്റാബോളിസത്തെ മികച്ചതാക്കും. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. രാവിലെ ഏഴിനും എട്ടിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഒരു കാരണവശാലും 10 മണിക്ക് ശേഷം ബ്രേക്ക് ഫാസ്റ്റ് കഴിക്കരുത്.

ബ്രേക്ക് ഫാസ്റ്റ് പരമാവധി നേരത്തെ കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങള്‍ ശരീരത്തിനു ലഭിക്കുന്നു. നിങ്ങളുടെ രക്ത സമ്മര്‍ദ്ദ അളവ് വ്യതിചലിക്കാതെ സംരക്ഷിക്കുന്നു. ഇതിലൂടെ പ്രമേഹത്തിനുള്ള സാധ്യത കുറയുന്നു. രാവിലെ നേരത്തെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിലൂടെ കൂടുതൽ ഉൻമേഷം ലഭിക്കും.  

പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളും ഉണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല. പോഷക സമ്ബന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവ രാവിലെ നല്ലതുപോലെ കഴിക്കണം.