നല്ല ഉറക്കം വേണോ?; ബെഡ്റൂമിൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം
നല്ല ഉറക്കം കിട്ടുന്നതിന് ബെഡ്റൂമിന്റെ ഘടനയും സ്വീധീനം ചെലുത്താറുണ്ട്. നല്ല ഉറക്കത്തിന് മറ്റുകാര്യങ്ങൾ ഒന്നും അലട്ടാതെ നിശബ്ജമായ സ്വസ്ഥമായ ഒരന്തരീക്ഷം ബെഡ്റൂമിൽ ഉണ്ടാകണം. സമ്മർദ്ദങ്ങളില്ലാതെ സുഖനിദ്രയ്ക്ക് ബെഡ്റൂമിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
ബെഡ്റൂമിലെ കിടക്ക, (മെത്ത) ഒരുപാട് മൃദുവായതോ പരുപരുത്തതോ ആകരുത്. വെളിച്ചം കടന്നുവരുന്നത് ഉറക്കത്തിന് തടസമുണ്ടാക്കുന്ന ഒന്നാണ്. ഇരുണ്ട മുറിയിലാണ് നന്നായി ഉറങ്ങാൻ കഴിയുക.
ബെഡ് റൂമിലുള്ള ടെലിവിഷനും ഫോണുകളും കംപ്യൂട്ടറുമൊക്കെ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ബെഡ്റൂമിൽ നിന്നും പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. മൊബൈൽ ഫോൺ വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ കിടക്കയോടു ചേർന്നുവെക്കാതെ മേശവലിപ്പിൽ വയ്ക്കാം,
കോട്ടൺ കിടക്ക വിരി മാറ്റി സിൽക്കിലോ സാറ്റിനിലോ ഉള്ളതാക്കുക. ഇത്തരം തുണികളുടെ മൃദുലത ഉറക്കത്തെ സഹായിക്കും
അരോമ തെറാപ്പിയിലും മറ്റും വ്യാപകമായി ഉപയോഗിച്ച് വരുന്ന എസൻഷ്യൽ ഓയിലുകളിൽ പ്രത്യേകിച്ചും ലാവെൻഡർ ഓയിലിന്റെ വശ്യമായ സുഗന്ധം മനസിനെ ശാന്തമാക്കുകയും പിരിമുറുക്കങ്ങൾ അകറ്റി റിലാക്സ് ആകാൻ സഹായിക്കുകയും ചെയ്യും. തലയിണ കവറിൽ ഒരു തുള്ളി ലാവെൻഡർ ഓയിൽ തളിച്ച ശേഷം കിടന്നാൽ എളുപ്പം ഉറങ്ങാൻ സാധിക്കും.
ഇറുകിയതും കട്ടി കൂടിയതുമായ വസ്ത്രങ്ങൾ സുഖകരമായ ഉറക്കത്തിന് നല്ലതല്ല. അതിനാൽ അയഞ്ഞ കോട്ടൺ വസ്ത്രങ്ങളോ സിൽക്ക് വസ്ത്രങ്ങളോ കിടക്കുമ്പോൾ ധരിക്കുക. മുറിയിൽ കൂടുതൽ ചൂടോ, തണുപ്പാ ആയാലും ഉറക്കം തടസ്സപ്പെടാം. ജനലുകളും വാതിലുകളും അടയ്ക്കുന്നതിലൂടെ പുറമെയുള്ള കാലാവസ്ഥാ വ്യതിയാനം മുറിയെ ബാധിക്കാതിരിക്കാന് ശ്രദ്ധിക്കാം.
ബെഡ്റൂമിൽ കടുത്ത നിറങ്ങൾ ഒവിവാക്കുന്നതും നല്ലതാണ്. ഇളംനീലയോ പച്ചയോ പേസ്റ്റൽ കളറുകളോ ബെഡ്റൂമിലേക്കായി തിരഞ്ഞെടുക്കാം. അലങ്കോലപ്പെട്ടു കിടക്കുന്ന മുറിയും ഉറക്കത്തെ ബാധിക്കുന്ന ഘടകമാണ്. ആവശ്യമില്ലാത്തവയൊന്നും മുറിയിൽ വാരിവലിച്ചിടാതിരിക്കാൻ ശ്രദ്ധിക്കണം. മുറിയിലെ സാധനങ്ങൾ അടുക്കിവയ്ക്കേണ്ടതാണ്.