ഗ്യാസ് സിലിണ്ടറിന് ചുവപ്പ് നിറം എന്തിന് ?

  1. Home
  2. Lifestyle

ഗ്യാസ് സിലിണ്ടറിന് ചുവപ്പ് നിറം എന്തിന് ?

gas cylinder



വീട്ടാവശ്യത്തിന് ഗ്യാസ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഗ്യാസ് സിലിണ്ടറിന് ചുവപ്പ് നിറം ഉളളതിന് കാരണമെന്താണെന്ന് ചിന്തിച്ചിട്ടില്ലേ. മറ്റ് പല നിറങ്ങളുണ്ടായിട്ടും ചുവപ്പും നീലയും പോലുളള നിറങ്ങള്‍ എന്തുകൊണ്ടായിരിക്കും തിരഞ്ഞെടുത്തത്. അതിന് കാരണമുണ്ട്.

ചുവപ്പ് നിറം എത്ര ദൂരെ നിന്നും വേഗം തിരിച്ചറിയാനും സാധിക്കും. കൂടാതെ ഗ്യാസ് സിലിണ്ടര്‍ വലിയ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതുകൊണ്ട് അപകടത്തിന്റെ സൂചനയായും ചുവപ്പ് ഉപയോഗിക്കാറുണ്ട്. ചുവപ്പ് തിളക്കമുളള നിറം കൂടിയാണ്.

ഇനി നീലനിറത്തിലുള്ള സിലിണ്ടറുകളാണെങ്കിലോ? അതും ഇതുപോലെ തന്നെയാണ്. നീല നിറം വളരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ ദൂരെനിന്ന് കാണാനും സാധിക്കും. ഉള്ളിലുള്ള വാതകത്തിന് അനുസരിച്ചും ഗ്യാസ് സിലിണ്ടറിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും.ഹീലിയം നിറച്ച സിലിണ്ടറിന്റെ നിറം ബ്രൗണ്‍ ആയിരിക്കും. കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സിലിണ്ടറിന് ചാരനിറമാണ് ഉളളത്.


ഇനി മറ്റൊരു കാര്യം, ഗ്യാസ് സിലിണ്ടറിന്റെ താഴെ ദ്വാരങ്ങള്‍ ഉളളത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്തിനാണ് അങ്ങനെ ചെയ്തിരിക്കുന്നതെന്നല്ലേ. സിലിണ്ടറിന്റെ താപനില നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് സിലിണ്ടറിന്റെ അടിവശം ചൂടാകുന്നത് തടയുന്നു.