ഭാവിയിൽ പുരുഷൻമാർ അപ്രത്യക്ഷമാകും, വരാനിരിക്കുന്നത് സ്ത്രീകൾ മാത്രമുള്ള ലോകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം

  1. Home
  2. Lifestyle

ഭാവിയിൽ പുരുഷൻമാർ അപ്രത്യക്ഷമാകും, വരാനിരിക്കുന്നത് സ്ത്രീകൾ മാത്രമുള്ള ലോകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം

MEN


ഭൂലോകത്ത് നിന്ന് ഭാവിയിൽ പുരുഷൻമാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാവുമെന്ന് വെളിപ്പെടുത്തി ഞെട്ടിക്കുന്ന പഠനം. പ്രത്യുത്പാദന സമയം പുരുഷനാണെന്ന് നിർണയിക്കുന്ന Y ക്രോമസോമുകളുടെ എണ്ണം ക്രമേണ ചുരുങ്ങി അവ അപ്രത്യക്ഷമാവുന്നതിന് സാധ്യതയുണ്ടെന്ന് പറയുന്ന പഠനങ്ങൾ പുറത്ത്. 

ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷ ലിംഗം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന Y ക്രോമസോമുകൾ ക്രമേണ ചുരുങ്ങി അപ്രത്യക്ഷമാവാൻ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തൽ നടന്നത്. അതിനർത്ഥം ഭാവിയിൽ ഭൂമിയിൽ പെൺകുട്ടികൾ മാത്രമാവും എന്നതാണ് അർത്ഥമാക്കുന്നത്. മനുഷ്യ പ്രത്യുത്പാദനത്തിന്റെ ഭാവിയെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പഠനവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്.

ഇപ്പോൾ നിലനിൽക്കുന്ന ഈ ആശങ്കക്ക് പുറകിലായി എന്തൊക്കെയാണ് പരിഹാരം എന്നതും പുറത്ത് വരുന്നു. അതിൽ മറ്റ് പ്രത്യുത്പാദന സംവിധാനങ്ങളെക്കുറിച്ചും അത് വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട് എന്നതാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പുതിയ തരത്തിൽ ലിംഗഭേദം നിർണയിക്കാൻ സാധിക്കുന്ന ജീനിനെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്യേണ്ടത് എന്നും പഠനത്തിൽ പറയുന്നു.

എക്സ് ക്രോമസോം
പുരുഷലിഗം നിർണയിക്കുന്ന ക്രോമസോം ആണ് വൈ ക്രോമസോം, സ്ത്രീകളുടെത് എക്സ് ക്രോമസോം ആണ്. ഇവയിൽ വൈ ക്രോമസോം ചുരുങ്ങുന്നത് വഴി ഭൂമിയിൽ എക്സ് ക്രോമസോം മാത്രമാണ് ബാക്കിയുണ്ടാവുന്നത്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമാണ് ഭൂമിയിൽ ഉണ്ടാവുന്നത് എന്നാണ് പഠനങ്ങളിൽ പറയുന്നത്. വൈ ക്രോമസോം ചുരുങ്ങുന്നത് വഴി പലപ്പോഴും ജനിക്കുന്ന ആൺകുട്ടികളുടെ എണ്ണവും കുറയുന്നു.

ഇത്തരത്തിൽ ഒരു പഠനം വിവിധ തരത്തിലുള്ള ആശങ്കയിലേക്കാണ് വഴി വെച്ചിരിക്കുന്നത്. ഗവേഷകരിൽ വലിയ തോതിലുള്ള ആശങ്കയാണ് ഇത് വഴി ഉണ്ടായിരിക്കുന്നത്. പ്ലാറ്റിപ്പസിനെ ഉദാഹരണമാക്കി പഠനത്തിന് നേതൃത്വം കൊടുത്തത് പ്രൊ. ജെന്നി ഗ്രേവ്സ് ആണ്. ഇത് വഴി നമ്മുടെ പുനരുത്പാദനത്തിന്റെ അവസ്ഥയിൽ തന്നെ മാറ്റം വരുകയും അത് നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറ്റുകയും ചെയ്യുന്നു എന്നതാണ് ആശങ്കയുയർത്തുന്ന മറ്റൊരു കാര്യം.

പ്രോസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ എപ്രകാരമാണ് സ്പൈനൽ റാറ്റിൽ Y ക്രോമസോം വികസിപ്പിച്ചത് എന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. മനുഷ്യരിൽ ഇത്തരത്തിൽ ലിംഗഭേദം നിർണയിക്കുന്ന തരത്തിലുള്ള പുതിയ ജീൻ വികസിപ്പിക്കാൻ സാധിക്കുമെങ്കിലും അത് അത്രത്തോളം എളുപ്പമുള്ള ഒരു കാര്യമല്ല എന്നതും വെല്ലുവിളി തന്നെയാണ്.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)