ഈ സ്വഭാവമുണ്ടോ?, എന്നാൽ പുരുഷൻമാർ ഒന്ന് ശ്രദ്ധിക്കണം, സ്ത്രീകളുടെ വെറുപ്പ് മാറില്ല
സ്ത്രീകൾക്ക് ഒരു വ്യക്തിയോട് വെറുപ്പ് തോന്നിയാൽ അത് മാറുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളോട് ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണമെന്ന് പറയുന്നതും. അതിൽ തന്നെ ചില സ്വഭാവമുള്ള പുരുഷൻമാരോട് സ്ത്രീകൾക്ക് വെറുപ്പ് തോന്നിയാൽ അത് ഒരിക്കലും മാറില്ലെന്നാണ് പറയപ്പെടുന്നത്. പൊരുത്തക്കേടുകളാണ് ഇതിൽ ഒന്നാമത്തേത്. ബന്ധങ്ങളിൽ പങ്കാളികൾ തമ്മിൽ പൊരുത്തക്കേടും തുടർന്നുള്ള തർക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. അറിയാതെ പറയുന്ന ചില വാക്കുകൾ പോലും ബന്ധങ്ങളിൽ അകൽച്ചയുണ്ടാകുന്നതിന് കാരണമാകും. ഇത്തരത്തിൽ പെൺകുട്ടികൾക്ക് വെറുപ്പുണ്ടാക്കുന്ന ആൺകുട്ടികളുടെ ചില ശീലങ്ങളുണ്ട്.
സ്വയം പുകഴ്ത്തലാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സ്വയം പുകഴ്ത്തി സംസാരിക്കുന്ന പുരുഷൻമാരെ പെൺകുട്ടികൾക്ക് ഇഷ്ടമല്ല. സ്വന്തം കാര്യം മാത്രം സംസാരിക്കുകയും മറ്റുള്ളവരെ കുറച്ച് കാണുകയും ചെയ്യുന്ന ആൺകുട്ടികളെ ഇഷ്ടപ്പെടാൻ പെൺകുട്ടികൾ താത്പര്യപ്പെടാറില്ല.
നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് മറ്റൊരു കാര്യം. എല്ലാം തന്റെ ഇഷ്ടത്തിന് നടക്കണമെന്നും അതനുസരിച്ച് പങ്കാളി പെരുമാറണമെന്നും ആഗ്രഹിക്കുന്ന യുവാക്കളോട് പെൺകുട്ടികൾക്ക് വളരെ പെട്ടെന്ന് തന്നെ വെറുപ്പുണ്ടാകും. ചെറിയ കാര്യങ്ങൾക്ക് പോലും ഒഴിവ് പറയുകയും എല്ലാത്തിനും നാടകം കളിക്കുകയും ചെയ്യുന്ന ആൺകുട്ടികളോടും പെൺകുട്ടികൾ താത്പര്യം പ്രകടിപ്പിക്കില്ല. സ്വന്തം തെറ്റ് മറച്ചുവയ്ക്കാനായി ഒന്നിന് പുറകെ മറ്റൊന്നായി ഒരുപാട് നുണകൾ പറയുന്ന ആൺകുട്ടികളോട് പെൺകുട്ടികൾക്ക് വളരെ പെട്ടെന്ന് വെറുപ്പ് തോന്നും. അതോടൊപ്പം തന്നെ ഒരു നല്ല കാര്യം ചെയ്താൽ അതിന്റെ പേരിൽ അഭിനന്ദിക്കാൻ തയ്യാറാകാത്ത ആൺകുട്ടികളോടും പെൺകുട്ടികൾക്ക് അടുപ്പം തോന്നില്ല. എല്ലാ നല്ല കാര്യങ്ങൾക്കും അഭിനന്ദിക്കാൻ തയ്യാറായാൽ അത് പെൺകുട്ടികളെ സംബന്ധിച്ച് വളരെയധികം മതിപ്പുണ്ടാക്കുന്ന സ്വഭാവമാണ്.