സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ആയുസ് കൂടുതലാണ്; കാരണം അറിയാം
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ നേരത്തേ മരിക്കുന്നു. എല്ലാപ്രായത്തിലുള്ള പുരുഷന്മാരുടെ ആരോഗ്യവും സ്ത്രീകളുടെതിനേക്കാൾ മോശമായ അവസ്ഥയിലാണെന്നാണ് ആരോഗ്യ ഗവേഷകർ പറയുന്നത്. 2021ലെ കണക്കുകൾ പ്രകാരം അമേരിക്കൻ ജനസംഖ്യയിലെ സ്ത്രീകളുടെ ആയൂർ ദൈർഘ്യത്തിന്റെ ശരാശരി 79.1 വർഷമാണ്. എന്നാൽ ഇത് പുരുഷന്മാരിൽ 73.2 വർഷമാണ്. വലിയ വ്യത്യാസമാണ് ഇതിലുള്ളത്. ഈ കണക്കിന്റെ അർത്ഥം അമേരിക്കയിൽ മാത്രമാണ് ഈ വ്യത്യാസം ഉള്ളതെന്നല്ല. ലോകത്ത് എല്ലായിടത്തും പുരുഷന്മാരുടെ ആരോഗ്യം ഏകദേശവും ഇതുപോലെയാണ്.
എന്നാൽ ഇത് പുരുഷന്മാരുടെ കുറ്റകൊണ്ടുമാത്രമല്ല സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ബയോളജിക്കൽ പരമാണ് കാരണം. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ്. ഇത് രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. ഇതുമൂലം അണുബാധിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിൽ കൂടുതൽ ഈസ്ട്രജൻ ഉള്ളതിനാൽ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.