സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ നായ്ക്കളെ ഇഷ്ടം;​ പിന്നിലെ കാരണം അറിയാം

  1. Home
  2. Lifestyle

സ്ത്രീകൾക്ക് പുരുഷൻമാരെക്കാൾ നായ്ക്കളെ ഇഷ്ടം;​ പിന്നിലെ കാരണം അറിയാം

dog love


പുരുഷൻമാരും സ്ത്രീകളും നായ്ക്കളെ ഒരേ പോലെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നായ്ക്കൾക്ക് കൂടുതൽ ഇഷ്ടം സ്ത്രീകളെയാണ്. യഥാർത്ഥത്തിൽ നായ്ക്കൾ സ്ത്രീകളുടെ ഉറ്റ ചങ്ങാതിയാണെന്ന പഠനം സൂചിപ്പിക്കുന്നത്.  റോയൽ സൊസൈറ്റ് ഓഫ് ഓപ്പൺ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18 നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിലെ അവയുടെ മുരൾച്ചയെ ഗവേഷകർ വിലയിരുത്തി.

മനുഷ്യർക്ക് നായയുടെ കുര മനസിലാക്കാൻ കഴിയുമെന്ന് മറ്റ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും ഇവയുടെ മുരൾച്ചയെ കേന്ദ്രീകരിച്ചുള്ള ആദ്യ ഗവേഷണമായിരുന്നു ഇത്,​ അപരിചിതനാൽ നായ്ക്കളെ പേടിപ്പിക്കുക എന്നതായിരുന്നു പഠനത്തിന് ഉപയോഗിച്ച ഒരു സാഹചര്യം. കൂടാതെ മറ്റു നായ്ക്കളിൽ നിന്ന് തങ്ങളുടെ ഭക്ഷണം സംരക്ഷിക്കുക,​ മനുഷ്യരുമായുള്ള വടംവലി എന്നിവയും പഠനത്തിന് വിധേയമാക്കി. നായ്ക്കളുടെ ഓരോ മുരൾച്ചയും തിരിച്ചറിയാൻ 40 പേരോട് ആവശ്യപ്പെട്ടു. ഭയം. ആക്രമണം,​ സന്തോഷം. നിരാശ,​ കളി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ഇത്. നായ മുരളുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയാൻ 63 ശതമാനം പേർക്കും കഴിഞ്ഞു. ഇവരിൽ പുരുഷൻമാരെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത് സ്ത്രീകളായിരുന്നു.

സ്വാഭാവികമായും വളർത്തു മൃഗങ്ങളുള്ളവർ ഇവ ഇല്ലാത്തവരെക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചു. നായ്ക്കളും മനുഷ്യരും മറ്റുള്ളവരെ വിലയിരുത്തുന്നതിന് സമാനമായ മസ്തിഷ്ക മേഖലകളും ഒരുപക്ഷേ സമാനമായ മാർഗങ്ങളും ഉപയോഗിക്കുന്നതായി തെളിഞ്ഞതായി ഗവേഷണത്തിന് നേതൃത്വം നൽകിയ തമസ് ഫരാഗോ പറഞ്ഞു. സസ്തനികളുടെ ശബ്ദങ്ങൾ വികാരങ്ങളെ എങ്ങനെ എൻകോഡ് ചെയ്യുന്നു എന്നതിന് ജൈവശാസ്ത്രപരമായി വേരൂന്നിയ നിയമങ്ങൾ ഉണ്ട്. ഇത് നായ്ക്കളുടെ മാത്രമല്ല, മറ്റ് സസ്തനികളുടെ ശബ്ദത്തിൻ്റെ വൈകാരികത വിലയിരുത്താൻ മനുഷ്യരെ സഹായിക്കുന്നു. ഫാരാഗോ കൂട്ടിച്ചേർത്തു.

Unconditional love between my dog and little girl ||rottweiler dog. -  YouTube

എന്തുകൊണ്ടാണ് സ്ത്രീകൾ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നും ഫരാഗോ വ്യക്തമാക്കി, പുരുഷന്മാരേക്കാൾ കൂടുതൽ സഹാനുഭൂതിയും സെൻസിറ്റീവും ഉള്ളത് സ്ത്രീകൾക്ക് ആണെന്ന് അദ്ദേഹം പറഞ്ഞു. “ഇത് ഇമോഷൻ റെക്കഗ്നിഷൻ പഠനങ്ങളിലെ ഒരു സാധാരണ രീതിയാണ്. സ്ത്രീകൾ കൂടുതൽ സഹാനുഭൂതിയുള്ളവരും മറ്റുള്ളവരുടെ വികാരങ്ങളോട് സംവേദനക്ഷമതയുള്ളവരുമായിരിക്കും, ഇത് നായ്ക്കളുടെ മുരൾച്ചയുടെ സ്വഭാവം മനസിലാക്കാനും സന്ദർഭങ്ങളുമായി ബന്ധപ്പെടുത്താൻ അവരെ സഹായിക്കുന്നു.

ഡിസംബറിൽ, യു.എസിലെ 1,000 പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിലും ഇത് വ്യക്തമക്കിയിരുന്നു. ഗവേഷണമനുസരിച്ച സ്ത്രീകൾ നായ്ക്കളുടെ അടുത്ത് മറ്റുള്ളവരെക്കാൾ നന്നായി ഉറങ്ങുന്നു. മനുഷ്യരെപ്പോലെ നായ്ക്കൾ പലപ്പോഴും ഉറക്കത്തെ തടസ്സപ്പെടുത്തുന്നില്ല, മാത്രമല്ല പുരുഷ പങ്കാളികളേക്കാൾ കൂടുതൽ സുഖവും സുരക്ഷിതത്വവും അവർ സ്ത്രീകൾക്ക് നൽകുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിരുന്നു.