പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ആയുസും വര്‍ദ്ധിക്കും
ശരീരത്തിനും മനസ്സിനും മാത്രമല്ല ലൈംഗികബന്ധം മികച്ചതാകുന്നത് ആയുസിന് കൂടിയാണ്. സ്ത്രീകള്‍ക്ക് ആയുസ് വര്‍ദ്ധിക്കാന്‍ ലൈംഗികബന്ധം സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ലൈംഗികതയും ആയുസും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യവിദഗ്ദരുടെ പുതിയ കണ്ടെത്തല്‍. പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ആയുസ് വര്‍ദ്ധിക്കുമത്രേ. ലൈംഗിക ബന്ധം മനസിന് സന്തോഷം നല്‍കുകയും മാനസിക സമ്മര്‍ദ്ദം കുറക്കുകയും ചെയ്യുന്നു. അത്തരത്തില്‍ മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കുന്നതോടെ ആയുസ്സു കൂട്ടും.
മികച്ച ഭക്ഷണവും വ്യായമവും ലൈംഗികതയും ആയുസ് കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനമനുരിച്ച് ചില ശീലങ്ങള്‍ ആയുസ് വര്‍ധിപ്പിക്കും. വര്‍ഷത്തില്‍ 350 തവണ രതിമൂര്‍ച്ഛ നേടുന്ന പുരുഷന്‍മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് നാലു വര്‍ഷം കൂടുതല്‍ ജീവിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കും ആയുസ് കൂടുന്നു. ഓക്‌സിറ്റോസിന്‍ പുറപ്പെടുവിക്കുന്നത് മനസിന് സന്തോഷം നല്‍കുന്നു.
ഇത് മാനസിക സമ്മര്‍ദ്ദം കുറക്കുന്നു. ആഴ്ചയില്‍ രണ്ടു തവണ പങ്കാളിയുമൊത്ത് മികച്ച ലൈംഗികനുഭവം സാധ്യമായാല്‍ ആയുസ് വര്‍ധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഇങ്ങനെ ആഴ്ചയില്‍ രണ്ടുതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 50 ശതമാനം കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.