ചേന അച്ചാർ തയാറാക്കിയാലോ?; ഈസിയാണ്

  1. Home
  2. Lifestyle

ചേന അച്ചാർ തയാറാക്കിയാലോ?; ഈസിയാണ്

yam pickle


ഈസിയായി ചേന അച്ചാർ തയാറാക്കിയാലോ?. ചേന മുറിക്കാൻ എടുക്കുമ്പോൾ കൈയ്യിലും കത്തിയിലും ഒട്ടും വെള്ളം പാടില്ല. തൊലിചെത്തി അരിഞ്ഞതിനുശേഷം കഴുകുക ചൊറിച്ചിൽ ഉണ്ടാവുകയില്ല. അച്ചാർ ഇടാൻ വേണ്ടി ചേന ഒരിഞ്ചു വലുപ്പത്തിൽ മുറിക്കണം. 

ആവശ്യത്തിനുള്ള വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, അരിഞ്ഞുവയ്ക്കാം. ഉലുവ വറുത്ത് പൊടിച്ച് എടുക്കുക. പാത്രം നല്ലതുപോലെ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചേന  ഡീപ് ഫ്രൈ ചെയ്ത് കോരി മാറ്റി വയ്ക്കാം. കറിവേപ്പില, പച്ചമുളക്, വറുത്തു കോരിയതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി,  ബ്രൗൺ കളർ ആക്കി വറുത്തുകോരാം. ബാക്കിയുള്ള എണ്ണയിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക.

ഉലുവ ചേർത്ത് ചെറുതായി കളർ മാറി വരുമ്പോൾ ആവശ്യത്തിനുള്ള മുളകുപ്പൊടി, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവ പൊടി ചേർത്ത് കൊടുത്ത് പച്ചമണം മാറുമ്പോൾ വറുത്ത് കോരി വച്ചേക്കുന്നവ കുറേശ്ശെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. അതിലേക്ക് ആവശ്യത്തിനുള്ള വിനാഗിരിയും ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചതിനുശേഷം തീ ഓഫ് ചെയ്യാം. അച്ചാറുകൾ ഉണ്ടാക്കുമ്പോൾ ഓരോന്നും വെവ്വേറെ വറുത്ത് എടുക്കുമ്പോൾ മണവും രുചിയും കൂടും. (കടപ്പാട്; ഫെമി അബ്ദുൾ സലാം)