യീസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം; ഇതാ ഈസി റെസിപ്പി

  1. Home
  2. Lifestyle

യീസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം; ഇതാ ഈസി റെസിപ്പി

YEAST


യീസ്റ്റ് പലഹാരങ്ങളിലെ ഒഴിവാക്കാനാകാത്ത ചേരുവയാണ്. ബ്രഡ് മുതൽ അപ്പം വരെ മൃദുവാകാനും പുളിപ്പിക്കാനും ഇത് പ്രധാന ഘടകമാണ്. വീട്ടിലേക്ക് ആവശ്യമായ യീസ്റ്റ് നാല് ചേരുവകൾ കൊണ്ട് എങ്ങനെ എളുപ്പത്തിൽ തയാറാക്കാം എന്ന് നോക്കാം…

ചേരുവകൾ

മൈദ – 2 ടേബിൾസ്പ്പൂൺ
തൈര് – 2 ടേബിൾസ്പ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പ്പൂൺ
തേൻ – 1 ടേബിള്‍സ്പ്പുൺ
ഇളം ചൂട് വെള്ളം – 1/4 കപ്പ്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി നല്ലതുപോലെ കട്ടകൾ ഇല്ലാതെ കാൽ കപ്പ് ചെറു ചുടുവെള്ളത്തിൽ കലക്കിയെടുത്ത് എട്ടു മുതൽ 12 മണിക്കൂർ വരെ പുളിക്കാൻ വയ്‌ക്കുക.

പുളിച്ചു വന്ന ഈ കൂട്ട് പരന്ന പാത്രത്തിൽ ഒഴിച്ചു നിരത്തി ഉണക്കി പൊടിച്ചെടുത്ത് രണ്ടു മാസം വരെയും അല്ലെങ്കിൽ വായു കടക്കാത്ത കുപ്പിയിൽ ഒഴിച്ച് മുറുകിയടച്ച് അതുപോലെതന്നെ ഒരാഴ്ച വരെയും ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.