ചക്കകൊണ്ട് രുചികരമായ ഒരു അവിയൽ ഉണ്ടാക്കാം
ചക്കകാലമാണല്ലോ ? ചക്കകൊണ്ടുള്ള വിവിധ വിഭവങ്ങളുടെ പരീക്ഷണ കാലവും. ചക്കകൊണ്ട് രുചികരമായ ഒരു അവിയൽ ഉണ്ടാക്കാം.
വേണ്ട ചേരുവകൾ
പച്ച ചക്ക 20 എണ്ണം
തേങ്ങ ചിരകിയത് 1/2 കപ്പ്
ജീരകം 1 സ്പൂൺ
പച്ചമുളക് 5 എണ്ണം
മുളക് പൊടി 1/4 സ്പൂൺ
മഞ്ഞൾ പൊടി 1/4 സ്പൂൺ
വെളിച്ചെണ്ണ 4 സ്പൂൺ
കറിവേപ്പില 2 തണ്ട്
പച്ച മാങ്ങ 2 കഷ്ണം
വെള്ളം 1/2 കപ്പ്
ഉപ്പ് 2 സ്പൂൺ.
തയ്യാറാക്കുന്ന വിധം
പച്ച ചക്ക നീളത്തിൽ അരിഞ്ഞെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം വച്ച് ചക്ക അതിലേക്ക് ഇട്ടു കൊടുത്ത് അതിൽ കുറച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും, ചേർത്ത് കൊടുത്ത് വേകാൻ ആയിട്ട് വയ്ക്കുക. അതിനുശേഷം തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞൾപൊടി അരച്ചത് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം അടച്ചുവച്ച് ഇത് നല്ലപോലെ കുറുകി വരാനായിട്ട് കാത്തിരിക്കുക. ആവശ്യത്തിന് പച്ച വെളിച്ചെണ്ണയും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക.