ഷുഗർ കട്ട് ചെയ്തിട്ടും വണ്ണം കുറയുന്നില്ല ? ഈ ആഹര സാധനങ്ങൾ വണ്ണം കൂട്ടും

ഷുഗറുണ്ടാകാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും. നമ്മുടെ ദൈനം ദിന ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചില വിഭവങ്ങളാണ് ഷുഗർ കട്ട് ചെയ്തിട്ടും നിങ്ങളുടെ വണ്ണം കുറയാതിരിക്കുന്നതിന് കാരണം. അത് ഏന്തൊക്കെയെന്ന് അറിയാമോ ?
അച്ചാർ
അച്ചാറുകൾ ഇന്ത്യൻ പാചകരീതിയിലെ ഒരു അവിഭാജ്യ ഘടകമാണ്. വീട്ടിലുണ്ടാക്കിയ അച്ചാറില്ലാതെ ഭക്ഷണം പൂർത്തിയാകില്ലെന്നതാണ് നമ്മുടെ കാഴ്ചപ്പാട്. എന്നാൽ ഈ അച്ചാറുകളിൽ കൂടുതലായി എണ്ണയുടെയും മറ്റ് മാസലയുടെ ഉപയോഗവും നിങ്ങളുടെ ശരീരത്തിന് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.
ചട്നി
നല്ല തേങ്ങാ ചട്നിയും ചൂട് ദോശയുമെല്ലാം നമുക്ക് ഒരു വികാരമാണ്. ഈ ചട്നികൾ പോഷകങ്ങളടങ്ങിയതുമാണ് എന്നാൽ ഇവയിൽ ഷുഗറും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പഴങ്ങൾ കൊണ്ടോ, ബെറികൾ ഉപയോഗിച്ചോ പാകം ചെയ്തെടുക്കുന്ന ചട്നികളിൽ ഷുഗർ കണ്ടന്റ് അധികമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജ്യൂസ്
പഴങ്ങൾ കൊണ്ടുണ്ടാക്കുന്ന ജ്യൂസുകൾ വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് കേട്ടിട്ടുണ്ടാകും. പക്ഷേ യഥാർത്ഥത്തിൽ ഇവ നിങ്ങളുടെ ഡയറ്റിനെ സഹായിക്കുന്നില്ല എന്നതാണ് വാസ്തവം. കടകളിൽ നിന്നും വാങ്ങുന്ന ജ്യൂസുകളിൽ മധുരം ചേർത്തിരിക്കാം. ഇവയ്ക്ക് പുറമെ പാക്കറ്റുകളിലായി ലഭിക്കുന്ന ജ്യൂസുകളിലും മധുരം അടങ്ങിയിട്ടുണ്ടാകും. ജ്യൂസുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും കൃത്യമായി വീട്ടിൽ തയ്യാറാക്കുന്ന ജ്യൂസുകൾ കുടിക്കുന്നതായിരിക്കും ഉചിതം.
ലസ്സി, പാൽ അടങ്ങിയ പാനീയങ്ങൾ
ഫ്ലേവർഡ് മിൽക്, ലസ്സി എന്നിവ ഇന്ത്യൻ വീടുകളിലെ പതിവ് പാനീയങ്ങളാണ്. എന്നാൽ ഇത്തരം പാനീയങ്ങൾ ഷുഗർ കട്ട് ഡയറ്റ് ശീലിക്കുന്നവർക്ക് നല്ലതല്ല. കാരണം ഇത്തരം പാനീയങ്ങളെ മധുരമുള്ളതാക്കാൻ പഞ്ചസാര ചേർത്തിട്ടുണ്ടാകും. പോഷകം നിറഞ്ഞ പാനീയങ്ങളാണെങ്കിലും ഇവയിലെ ഷുഗർ കണ്ടന്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധാരണ പാലോ തൈരോ തിരഞ്ഞെടുക്കുക, തേൻ അല്ലെങ്കിൽ പഴം പോലുള്ളവ ചേർക്കുകയാവും ഉചിതം.