അമേരിക്കയിലെ വാവ സുരേഷോ..?; 12 അടി നീളമുളള രാജവെമ്പാലയെ ചുംബിച്ച് യുവാവ്: വീഡിയോ വെെറൽ

അമേരിക്കയിലെ കാലിഫോര്‍ണിയിലുള്ള സ്‌നേക്ക് മാസ്റ്റര്‍ നിക്ക് ബിഷപ്പിന്റെ പുതിയ വീഡിയോ ആരെയും ഭയപ്പെടുത്തും. 12 അടി നീളമുള്ള അത്യുഗ്രന്‍ രാജവെമ്പാലയെ ചുംബിക്കുന്ന വീഡിയോ നിക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. വീഡിയ നെറ്റിസണ്‍സ് ഏറ്റെടുക്കുകയും ചെയ്തു.
'12അടി നീളമുള്ള രാജവെമ്പാലയെ നിങ്ങള്‍ ചുംബിക്കുമോ' എന്ന അടിക്കുറിപ്പോടെയാണ് നിക്ക് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു നദിക്കരയില്‍ വച്ച് പിടികൂടിയെ രാജവെമ്പാലയെ നിക്ക് ചുംബിക്കുന്നു. വളരെ കൂളായി ഇരുന്നാണ് നിക്ക് പാമ്പിനെ തലോടുന്നതും ചുംബിക്കുന്നതും.
പാമ്പ് ആദ്യം ക്യാമറയ്ക്കു നേരെ ചീറ്റുന്നതും വീഡിയോയില്‍ കാണാം. പിന്നെ, നിക്കിന്റെ കൈയില്‍ പത്തിനിവര്‍ത്തി നില്‍ക്കുന്നു. കാലിഫോര്‍ണിയയിലെ പ്രമുഖ സ്‌നേക്ക് മാസ്റ്ററാണ് നിക്ക് ബിഷപ്പ്. വിഷമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ നിക്ക് പ്രാഗത്ഭ്യം തെൡയിച്ച വ്യക്തിയാണ് നിക്ക്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പാമ്പുകളുമായുള്ള നിരവധി വീഡിയോ പങ്കുവച്ചിട്ടുണ്ട് നിക്ക്.