15 ദിവസത്തിനിടെ പൊളിഞ്ഞത് 10 പാലങ്ങൾ; ബിഹാറിൽ എഞ്ചിനീയർമാർക്ക് കൂട്ട സസ്പെൻഷൻ

  1. Home
  2. National

15 ദിവസത്തിനിടെ പൊളിഞ്ഞത് 10 പാലങ്ങൾ; ബിഹാറിൽ എഞ്ചിനീയർമാർക്ക് കൂട്ട സസ്പെൻഷൻ

BIHAR 123


ബിഹാറിലെ പാലങ്ങൾ പൊളിഞ്ഞു വീണ സംഭവത്തിൽ നടപടിയുമായി സർക്കാർ. പാലങ്ങൾ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയർമാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ജല വിഭവ വകുപ്പിലെ എഞ്ചിനീയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജല വിഭവ വകുപ്പിലെ 11 എൻജിനീയർമാർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. 15 ദിവസത്തിനിടയിൽ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടി സ്വീകരിച്ചത്.