മകന്റെ ഭാര്യയായി എത്തുന്ന പെൺകുട്ടി പാലിക്കേണ്ട 10 നിബന്ധനകൾ; അമ്മായി അമ്മ പങ്കുവച്ച കുറിപ്പ് കണ്ട് ചിരിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു അമ്മ പങ്കുവച്ച കുറിപ്പ് വൈറലായി. തന്റെ മകനെ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് വേണ്ടി അമ്മ തയ്യാറാക്കിയ '10 നിയമ'ങ്ങളാണ് കുറിപ്പിലുള്ളത്. 'ഇതെന്റെ കാമുകന്റെ അമ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ്' എന്നും പറഞ്ഞാണ് ഒരു യുവതി ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പറയുന്നത് തന്റെ മകനെ പ്രേമിക്കുന്ന പെണ്‍കുട്ടി എങ്ങനെ ആയിരിക്കരുത്, എങ്ങനെ ആയിരിക്കണം എന്നെല്ലാമാണ്. അതില്‍ ഒന്നാമത്തെ നിയമമായി പറയുന്നത്,
'എന്റെ മകന്‍ നിങ്ങളുടെ എടിഎം മെഷീനല്ല' എന്നാണ്. അതായത്, അവനില്‍ നിന്നും ഇടയ്ക്കിടെ കാശ് വാങ്ങരുത്, ഗിഫ്റ്റ് വാങ്ങരുത് എന്നൊക്കെ അര്‍ത്ഥം, രണ്ടാമതായി പറയുന്നത്, ഒരു സ്ട്രിപ്പറെ പോലെ വേഷം ധരിച്ച് തന്റെ വീട്ടിലെങ്ങാനും വന്നാല്‍ അപ്പോള്‍ തന്നെ അവളെ അവിടെ നിന്നും പറഞ്ഞുവിടും എന്നാണ്. മൂന്നാമത്തെ നിയമം, മകന്റെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള സെക്‌സ് ചാറ്റ് കണ്ടാലും അവളെ അപ്പോള്‍ തന്നെ ഒഴിവാക്കി വിടും എന്നാണ്.
ബാക്കി നിയമങ്ങള്‍ ആകട്ടെ മകന് മാത്രം പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പോരാ, തനിക്കും അവളെ ഇഷ്ടപ്പെടണം. ഇല്ലെങ്കില്‍ മകനോട് പറഞ്ഞ് അവളെ അപ്പോള്‍ തന്നെ ഒഴിവാക്കും എന്നും അമ്മ പറയുന്നു. മാത്രമല്ല, 'മകന്‍ വിവാഹനിശ്ചയം ചെയ്തു എന്നതുകൊണ്ടൊന്നും കാര്യമില്ല. അവന്‍ ഒരു അമ്മക്കുട്ടിയാണ്, താന്‍ പറയുന്നതേ അവന്‍ കേള്‍ക്കൂ. അതുകൊണ്ട് അവനെ ഭരിക്കാമെന്നൊന്നും കരുതണ്ട.
തനിക്ക് ജയിലില്‍ പോവാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന് അറിയാം' എന്നും അവര്‍ പറയുന്നു. എന്തായാലും യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. ഇങ്ങനെ ഒരു സ്ത്രീയുടെ മകനെ പ്രേമിക്കുന്നതിലും ഭേദം ആത്മഹത്യയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 'എത്രയും വേഗം ആ ബന്ധം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടോളൂ' എന്നും പലരും യുവതിയെ ഉപദേശിച്ചു.