ഛത്തീസ്ഗഢിൽ തണ്ണിമത്തൻ കഴിച്ച് 15 കാരൻ മരിച്ചു; മൂന്ന് കുട്ടികൾ ചികിത്സയിൽ
ഛത്തീസ്ഗഢിൽ തണ്ണിമത്തൻ കഴിച്ച 15കാരൻ മരിച്ചു. ഛർദിയും വയറിളക്കവും മൂലം മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊടി ദൽഹ സ്വദേശി അഖിലേഷ് ധീവറിനാണ് മരണപ്പെട്ടത്. 12, 13, നാല് വയശുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജാഞ്ച്ഗിർ ചംപ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് നാലംഗ സംഘം തണ്ണിമത്തൻ കഴിച്ചത്. പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുനനു.
മണിക്കൂറുകൾക്ക് മുമ്പ് മുറിച്ച് വച്ച തണ്ണിമത്തൻ പിന്നീട് കഴിച്ചതിനാൽ അത് മലിനമായിരിക്കാമെന്നതാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.
