16 ലക്ഷം ആരാധകർ; മധ്യപ്രദേശിൽ സോഷ്യൽ മീഡിയ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. National

16 ലക്ഷം ആരാധകർ; മധ്യപ്രദേശിൽ സോഷ്യൽ മീഡിയ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി

image


മധ്യപ്രദേശിലെ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ നിധി തീവാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മോഡലിങ്, അഭിനയ രംഗങ്ങളിൽ സജീവമായിരുന്ന നിധിയെ ശനിയാഴ്ച ഭൂസ മോഡിലുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളോവേഴ്സുണ്ടായിരുന്ന നിധി വിന്ധ്യ മേഖലയിൽ ശ്രദ്ധേയയായ സോഷ്യൽ മീഡിയ താരമായിരുന്നു. നിധിയുടെ വീഡിയോകൾക്കും പോസ്റ്റുകൾക്കും മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്.

ശനിയാഴ്ച വൈകിട്ട് നിധി ഒരാളുമായി ഫോണിൽ സംസാരിച്ചിരുന്നതായും അതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിധിയുടെ ഫോൺ കോൾ വിവരങ്ങളും ഡിജിറ്റൽ പ്രവർത്തനങ്ങളും പരിശോധിച്ചുവരികയാണ്.